ശരീരത്തിന് വളരെ അത്യാവശ്യമായിട്ടുള്ള വിറ്റാമിനാണ് വിറ്റാമിൻ ഡി. ഇതിന്റെ അഭാവം ശരീരത്തെ പലതരത്തിലാണ് ബാധിക്കുന്നത്. അതിനാൽ തന്നെ വിറ്റാമിൻ ഡി ശരീരത്തിൽ നില നിർത്തേണ്ടത് വളരെ അത്യാവശ്യമാണ്. അതിനായി ഇനി പറയുന്ന ഭക്ഷണങ്ങൾ പതിവാക്കൂ..
നിങ്ങളൊരു നോൺ വെജിറ്റേറിയനായ വ്യക്തിയാണെങ്കിൽ ശരീരത്തിലെ വിറ്റാമിൻ ഡി അഭാവം പരിഹരിക്കുന്നതിനായി സാൽമൺ ഡയറ്റിൽ ഉൾപ്പെടുത്താം. വിറ്റാമിൻ ഡി, പ്രോട്ടീൻ, ഒമേഗ 3 ഫാറ്റി ആസിഡ് എന്നിവയാൽ സമ്പുഷ്ടമാണ്.
നമ്മുടെ ശരീരത്തിന് ആവശ്യമായ നിരവധി പോഷകങ്ങളുടെ മികച്ച ഉറവിടമാണ് മുട്ട. പ്രോട്ടീൻ സമ്പുഷ്ടമായ മുട്ടയിൽ ധാരാളം വിറ്റാമിൻ ഡിയും അടങ്ങിയിട്ടുണ്ട്.
വിറ്റാമിൻ ബി, ഡി എന്നിവയാൽ സമ്പുഷ്ടമായ ഇലവർഗമാണ് കെയിൽ. തലച്ചോറിന്റെ ആരോഗ്യം വർദ്ധിപ്പിക്കാനും പ്രതിരോധശേഷി മെച്ചപ്പെടുത്താനും സഹിയിക്കുന്ന കെംഫെറോളും ക്വെർസെറ്റിനും കെയിലിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.
വിറ്റാമിൻ സിയുടെ മികച്ച ഉറവിടമാണ് ഓറഞ്ച്. ഇരുമ്പിന്റെ ആഗിരണത്തെ മെച്ചപ്പെടുത്താനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഈ പഴം ഏറെ സഹായകരമാണ്.
ശരീരത്തെ ആരോഗ്യകരമായി വെക്കുന്നതിൽ നട്സ് ഒരു വലിയ പങ്കു വഹിക്കുന്നു. കാരണം ഇതിലെ പോഷകങ്ങൾ ശരീരത്തിന് വളരെ നല്ലതാണ്. നട്സിൽ വിറ്റാമിൻ ബി, ഡി എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്.
വിറ്റാമിൻ ഡിയുടേയും പ്രോട്ടീനിന്റേയും മികച്ച ഉറവിടമാണ് ട്യൂണ. രുചികരമായ ഈ മത്സ്യം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്.
വിറ്റാമിൻ ഡിയാൽ സമ്പുഷ്ടമായ കൂൺ ആരോഗ്യം പ്രധാനം ചെയ്യുന്ന മികച്ച ഒരു ഭക്ഷണമാണ്. അതിനാൽ വിറ്റാമിൻ ഡി കുറവുള്ളവർ കൂൺ കഴിക്കുന്നത് ഗുണം ചെയ്യും.
ഇവിടെ നൽകിയിരിക്കുന്ന കാര്യങ്ങൾ പൊതുവായ വിവരങ്ങളുടേയും പഠനങ്ങളുടേയും അടിസ്ഥാനത്തിലാണ് സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.