തടികുറയ്ക്കാൻ പെടാപാടു പെടുന്നതുപോലെ തടി കൂട്ടാനും ചിലർ ഒരുപാട് കഷ്ടപ്പെടാറുണ്ട്.
അതുകൊണ്ടുതന്നെ ഇവർ ഈ സ്മൂത്തികൾ ഉപയോഗിച്ച് നോക്കൂ ഫലം ഉറപ്പാണ്...
ഇതിനായി വേണ്ടത് മധുരക്കിഴങ്ങ്, ബദാം, പാൽ, വാഴപ്പഴം, തൈര് എന്നിവയാണ്. ഇത് ചേർത്തൊരു സ്മൂത്തിയുണ്ടാക്കി കുടിക്കുക തടി ഇങ്ങ് പോരും...
കശുവണ്ടി, ഈന്തപ്പഴം, പഴം, ഓട്സ്, ബദാം, പാൽ എന്നിവ ഉപയോഗിച്ച് സ്മൂത്തി തയ്യാറാക്കുക. ഇത് തടി കൂറ്റൻ സഹായിക്കും.
നന്നായി പഴുത്ത അവക്കാഡോയോടൊപ്പം ഇഷ്ടമുള്ള പഴവും ചേർത്ത് കുടിക്കൂ... നല്ലതാണ്
മാമ്പഴത്തിലേക്ക് അൽപം പാൽ, നട്സ് ചേർത്ത് സ്മൂത്തിയാക്കി കുടിക്കൂ, ഫലം ഉറപ്പ്.
2 പഴത്തിൽ 2 ടീസ്പൂൺ പീനട്ട് ബട്ടറം പാലും ചേർത്ത് മിക്സിയിൽ അടിച്ചു കുടിച്ചോളൂ. ഇതിൽ വിറ്റാമിൻ സി, ഫൈബർ, പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുണ്ട്
അരക്കപ്പ് വറുത്ത പരിപ്പിൽ ഈന്തപ്പഴവും നട്സും പാലും ചേർത്ത് മിക്സിയിൽ ഇട്ട് അടിക്കുക. അത് തടി കൂട്ടാൻ സഹായിക്കും.