Iron Content

ശരീരത്തിൻ ഇരുമ്പിന്റെ അംശം കുറയുന്നത് വലിയ ആരോ​ഗ്യപ്രശ്നങ്ങളുണ്ടാക്കും എന്നത് നമുക്ക് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ശരീരത്തിന് ഏറ്റവും ആവശ്യമായിട്ടുള്ള ഒരു ധാതുവാണിത്.

Zee Malayalam News Desk
May 20,2024
';

വിളർച്ച

ഇരുമ്പിന്റെ അംശം കുറയുമ്പോഴാണ് അനീമിയ അല്ലെങ്കിൽ വിളർച്ച എന്ന് പറയുന്ന അവസ്ഥയുണ്ടാകുന്നത്. ക്ഷീണം, തളര്‍ച്ച, ഉന്മേഷക്കുറവ്, തലക്കറക്കം, തലവേദന, വിളറിയ ചര്‍മ്മം എന്നിവയാണ് വിളര്‍ച്ചയുടെ ലക്ഷണങ്ങൾ.

';

ഭക്ഷണം

ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങൾ ധാരാളം കഴിക്കുന്നതാണ് ഈ അവസ്ഥയ്ക്കുള്ള പ്രതിവിധി. ഡോക്ടർമാരെ സമീപിച്ചാൽ അയേൺ ​സപ്ലിമെന്റുകൾ നൽകും. എന്നാൽ ഭക്ഷണങ്ങളിലൂടെ ഒരു പരിധി വരെ ഇരുമ്പിന്റെ അംശം ഉണ്ടാക്കിയെടുക്കാനാകും.

';

വിത്തുകൾ

ഇരുമ്പ് അടങ്ങിയ ഭക്ഷണം കഴിക്കുന്നതിലൂടെ രക്തത്തിലെ ഓക്സിജന്‍റെ അളവ് കൂടും. ഇവ കഴിക്കുന്നത് ഹീമോഗ്ലോബിൻ കൂടാൻ സഹായിക്കും. ഇരുമ്പ് അടങ്ങിയ ചില വിത്തുകൾ പരിചയപ്പെടാം...

';

ചിയ സീഡ്

ചിയ സീഡ് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് വിളർച്ച തടയാൻ സഹായിക്കും. ഇതിൽ ഒമേഗ 3 ഫാറ്റി ആസിഡ്, ഫൈബര്‍, പ്രോട്ടീന്‍, കാത്സ്യം, അയേണ്‍ തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. ചിയ സീഡിൽ അടങ്ങിയിട്ടുള്ള കാത്സ്യവും മഗ്നീഷ്യവും എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്.

';

മത്തന്‍ വിത്ത്

ഇരുമ്പിന്റെ അംശം ധാരാളം അടങ്ങിയതാണ് മത്തന്‍ വിത്തുകള്‍. സിങ്ക്, മഗ്നീഷ്യം, വിറ്റാമിന്‍ ഇ, കെ, ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവയാല്‍ സമ്പന്നമാണ് മത്തൻ വിത്ത്. പ്രമേഹത്തെ നിയന്ത്രിക്കാനും ഹൃദയത്തിന്‍റെ ആരോഗ്യത്തിനുമെല്ലാം മത്തൻ വിത്ത് നല്ലതാണ്.

';

സൂര്യകാന്തി വിത്തുകൾ

സൂര്യകാന്തി വിത്തുകളിൽ ശരീരത്തിന് ആവശ്യമായ നിരവധി പോഷകങ്ങൾ ഉണ്ട്. വിറ്റാമിന്‍ ഇ, കൊഴുപ്പുകൾ, പ്രോട്ടീൻ, നാരുകൾ, ധാതുക്കൾ എല്ലാം ഇതിൽ അടങ്ങിയിട്ടുണ്ട്

';

ഫ്‌ളാക്‌സ് സീഡ്

വിളർച്ചയെ തടയാൻ സഹായിക്കുന്നതാണ് ഫ്ലാക്സ് സീഡ്. ഫൈബര്‍, ഒമേഗ 3 ഫാറ്റി ആസിഡുകള്‍, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.

';

എള്ള്

എള്ളിൽ പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പ്, ഫൈബര്‍, വിറ്റാമിനുകള്‍, കാത്സ്യം, ഇരുമ്പ്, മഗ്നീഷ്യം, മറ്റ് ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവയടങ്ങിയിട്ടുണ്ട്. വിളർച്ച തടയാൻ സഹായിക്കുന്നതാണിത്.

';

VIEW ALL

Read Next Story