40 ലും ആരോഗ്യമായിരിക്കാൻ കിവി ജ്യൂസ് കിടുവാ...
കിവി ഫ്രൂട്ട് ജ്യൂസ് കുടിക്കുന്നതിലൂടെ നിങ്ങൾക്ക് ലഭിക്കും നിരവധി ആരോഗ്യ ഗുണങ്ങൾ. 40 വയസ്സിന് മുകളിലുള്ളവർക്ക് വൈദ്യോപദേശത്തിന് ശേഷം ഇത് കുടിക്കാം
കടകളിൽ സുലഭമായി ലഭിക്കുന്ന പഴങ്ങളിൽ ഒന്നാണ് ഈ കിവി. ഇത് അങ്ങനെ തന്നെ കഴിച്ചാലും ശരീരത്തിന് നല്ലതാണെങ്കിലും വേനൽക്കാലത്ത് ഈ പഴം ജ്യൂസായി കുടിക്കുന്നത് കൂടുതൽ ഗുണം നൽകും
വേനൽ അവധിക്കാലത്ത് പഴങ്ങൾ കഴിക്കുകയോ ജ്യൂസ് കുടിക്കുകയോ ചെയ്യുന്നത് ശരീരത്തിന് വളരെ നല്ലതാണ്. കിവി പഴത്തെക്കുറിച്ച് നിങ്ങളിൽ പലരും കേട്ടിട്ടുണ്ടാകുമെങ്കിലും വാങ്ങി കഴിക്കുന്നത് വിരളമായിരിക്കും.
കിവി പഴം നന്നായി വെള്ളത്തിൽ കഴുകണം. ശേഷം വൃത്തിയുള്ള സ്പോഞ്ച് ഉപയോഗിച്ച് അതിൻ്റെ മുകളിൽ കാണപ്പെടുന്ന ചെറിയ രോമങ്ങൾ നീക്കം ചെയ്യുക. ശേഷം അതിന്റെ മുകൾഭാഗം മുറിച്ചുമാറ്റിയ ശേഷം പഴുത്ത ഭാഗം മുറിച്ചെടുത്ത് ജ്യൂസ് ആക്കാം.
കിവി ഫ്രൂട്ട് ജ്യൂസ് കുടിക്കുന്നതിൻ്റെ ഗുണങ്ങൾ അറിയാം...
കിവി ജ്യൂസ് പതിവായി കുടിക്കുന്നത് കണ്ണിൻ്റെ പ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കും
കിവി പഴം പ്രമേഹരോഗികൾക്ക് വളരെ നല്ലതാണ്. ഇത് കുടിക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണ വിധേയമാകും.
കിവിയിൽ പൊട്ടാസ്യം കൂടുതലായി അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ സോഡിയത്തിൻ്റെ പ്രഭാവം കുറയ്ക്കാനും അതിലൂടെ ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കും
ഇതിൽ പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് കൊളസ്ട്രോൾ കുറക്കും ഒപ്പം ഹൃദയത്തിനും നല്ലതാണ്.