Walnut Face Pack

മുഖത്തെ പാടുകൾ മാറാൻ വാൾനട്ട് പാക്ക് സൂപ്പറാ..!

Ajitha Kumari
Jan 19,2024
';

വാൾനട്ട്

വാൾനട്ടിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകളും ഒമേഗ-3 ഫാറ്റി ആസിഡുകളും, മിക്ക നട്‌സുകളും പോലെ ആരോഗ്യമുള്ള ചർമ്മത്തെ പ്രോത്സാഹിപ്പിക്കാൻ സഹായിക്കും.

';

ചർമ്മസംരക്ഷണത്തിന്

വാൾനട്ട് വിറ്റാമിൻ ഇ, ബി6, ഫോളേറ്റ്സ്, ഫോസ്ഫറസ് എന്നിവയാൽ സമ്പന്നമാണ്. ഇത് ചർമ്മസംരക്ഷണത്തിന് വളരെയധികം ഗുണം ചെയ്യും.

';

വാൾനട്ട് ഫേസ് പാക്കുകൾ

പലതരം ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങളിലും വാൾനട്ട് ഉപയോഗിക്കുന്നു. പ്രത്യേകിച്ച് വിപണിയിൽ ലഭ്യമായ ഫേസ് പാക്കുകൾ.

';


വാൾനട്ടും മറ്റ് പ്രകൃതിദത്ത ചേരുവകളും ഉപയോഗിച്ച് വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ഫേസ് പാക്ക് ഉണ്ടാക്കാം

';

വാൾനട്ട് പൗഡർ

ഒരു ടീസ്പൂൺ വാൾനട്ട് പൗഡർ, ഒരു ടീസ്പൂൺ ഒലിവ് ഓയിൽ, രണ്ട് ടീസ്പൂൺ റോസ് വാട്ടർ, അര ടീസ്പൂൺ തേൻ എന്നിവയുമായി കലർത്തുക. നന്നായി മിക്സ് ചെയ്ത ശേഷം മുഖത്തിടുക. 15 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.

';

Walnut with honey

തേൻ ചർമ്മത്തെ ഈർപ്പമുള്ളതാക്കാനും മോയ്സ്ചറൈസ് ചെയ്യാനും വളരെ ഫലപ്രദമാണ്. തേനും വാൽനട്ടും കൊണ്ടുള്ള ഫേസ് പാക്ക് യുവത്വമുള്ള ചർമ്മം നേടാൻ സഹായിക്കും.

';

Walnut with curd

ഒരു ടേബിൾ സ്പൂൺ വാൾനട്ട് പൗഡർ രണ്ട് ടേബിൾസ്പൂൺ തൈരിൽ കലർത്തുക.നന്നായി മിക്സ് ചെയ്ത ശേഷം ഈ പാക്ക് മുഖത്തിടുക. മുഖത്ത് പുരട്ടി ഏകദേശം 20 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ മുഖം കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.

';

Curd

തൈര് ചർമ്മത്തിന് തിളക്കവും ഉന്മേഷവും നൽകും. ഇത് കറുത്ത പാടുകളും പിഗ്മെന്റേഷനും ഇല്ലാതാക്കുകയും ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കുകയും ചെയ്യും. മുഖത്തെ ടാൻ, വൈറ്റ്ഹെഡ്സ്, ബ്ലാക്ക്ഹെഡ്സ് എന്നിവയും നീക്കം ചെയ്യും.

';

VIEW ALL

Read Next Story