Tulsi

ഒട്ടുമിക്ക വീടുകളിലും കാണപ്പെടുന്ന ഒരു ചെടിയാണ് തുളസി അല്ലെങ്കിൽ ഹോളി ബേസിൽ. ആയുർവേദത്തിലും ഹിന്ദുമതവിശ്വാസികളുടെ വീടുകളിലും തുളസി ചെടിക്ക് പ്രത്യേക സ്ഥാനമുണ്ട്.

';

ആരോ​ഗ്യത്തിൻ്റെ കലവറ

ധാരാളം ആരോഗ്യ ഗുണങ്ങളാൽ സമ്പന്നമായ തുളസി ആയുർവേദ ഔഷധങ്ങളിൽ വളരെ ഉയർന്നതായി കണക്കാക്കപ്പെടുന്നു. വിവിധ ആരോഗ്യ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിന് ഇത് ഒരു പ്രകൃതിദത്ത പരിഹാരമായി ഉപയോഗിച്ച് വരുന്നു. തുളസിയുടെ ചില ​ഗുണങ്ങൾ അറിയാം

';

പ്രതിരോധശേഷി

പനി, ജലദോശം, അണുബാധ തുടങ്ങിയവയിൽ നിന്ന് സംരക്ഷിച്ച് ശരീരത്തിൻ്റെ പ്രതിരോധശേഷി വർധിപ്പിക്കാൻ തുളസി സഹായിക്കുന്നു. ആൻ്റി ബാക്ടീരിയൽ, ആൻ്റി വൈറൽ, ആൻ്റി ഫംഗൽ ഗുണങ്ങളും തുളസിയിലുണ്ട്.

';

ചർമ്മാരോ​ഗ്യം

തുളസി ഒരു ആൻ്റി ബാക്ടീരിയൽ ഹെർബ് ആണ്. ചർമ്മത്തിലെ പാടുകളും മുഖക്കുരുവും ഇല്ലാതാക്കാൻ തുളസി സഹായിക്കുന്നു. ആൻ്റി ഓക്‌സിഡൻ്റുകളാൽ സമ്പുഷ്ടമായ തുളസി അകാല വാർദ്ധക്യവും തടയുന്നു.

';

സമ്മർദ്ദം കുറയ്ക്കുന്നു

തുളസിയിലുള്ള ഒസിമുമോസൈഡ്സ് A, B എന്നീ സംയുക്തങ്ങൾ ‌സ്ട്രെസ്സ് കുറയ്ക്കുകയും തലച്ചോറിലെ ന്യൂറോ ട്രാൻസ്മിറ്ററുകളായ സെറോടോണിൻ, ഡോപാമൈൻ എന്നിവയെ സന്തുലിതമാക്കുകയും ചെയ്യുന്നു.

';

യൂറിക്ക് ആസിഡ് കുറയ്ക്കുന്നു

തുളസിക്ക് ഡൈയൂററ്റിക് ​ഗുണങ്ങളുണ്ട്. ശരീരത്തിലെ യൂറിക് ആസിഡിൻ്റെ അളവ് കുറയ്ക്കാൻ ഇത് സഹായിക്കുന്നു. ഇത് വൃക്കയിലെ കല്ലുകൾ ഉണ്ടാകുന്നത് തടയുകയും സന്ധിവാതം ബാധിച്ച രോഗികൾക്ക് ആശ്വാസം നൽകുകയും ചെയ്യുന്നു.

';

ശ്വാസകോശത്തിൻ്റെ ആരോ​ഗ്യം

ശ്വാസകോശ രോ​ഗങ്ങൾ കൈകാര്യം ചെയ്യാൻ തുളസി സഹായിക്കുന്നു. ആസ്ത്മ, ചുമ, ഇൻഫ്ലുവൻസ, ജലദോഷം, ബ്രോങ്കൈറ്റിസ് എന്നിവ മാറാനായി തുളസിയുടെ ഇലകളിലെ നീര് തേനും ഇഞ്ചിയും ചേർത്ത് കഴിക്കുന്നത് ​ഗുണം ചെയ്യും.

';

ഹൃദയാരോ​ഗ്യം

രക്തത്തിലെ കൊളസ്‌ട്രോളിൻ്റെ അളവ് കുറയ്ക്കുകയും ഇസ്കെമിയ, സ്‌ട്രോക്ക് എന്നിവ തടയുകയും ചെയ്യുന്നതിലൂടെ ഹൃദ്രോഗ നിയന്ത്രണത്തിനും പ്രതിരോധത്തിനും തുളസി ഫലപ്രദമാണ്.

';

Disclaimer

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക

';

VIEW ALL

Read Next Story