Benefits Of Purple Cabbage:

പച്ചയേക്കാൾ കിടിലം പർപ്പിൾ, ഗുണം അറിഞ്ഞാൽ ഞെട്ടും!

Ajitha Kumari
Nov 10,2023
';

Purple Cabbage

പച്ചക്കറി വാങ്ങാൻ പോകുമ്പോൾ പലപ്പോഴും നമ്മൾ ആസ്വദിച്ചിട്ടു വരുന്ന ഒന്നാണ് പർപ്പിൾ കാബേജ്. പക്ഷെ നമ്മൾ അതിന്റെ ഭം​ഗി ആസ്വദിച്ച ശേഷം ചെന്നെത്തുന്നത് പച്ച കാബേജിലേക്കായിരിക്കും അല്ലെ.

';

വില കുറച്ചു കൂടുതലാണ്

പച്ചയേക്കാൾ ആരോ​ഗ്യ​ഗുണമുള്ളത് പർപ്പിൾ കാബേജിനാണെന്ന പരമാർത്ഥം പലർക്കും അറിയില്ല. ഇതിന്റെ വില കുറച്ചു കൂടുതലാണ് എന്നതും മറ്റൊരു കാരണമാണ്. മാറ്റി വയ്ക്കുന്നതിന് മുൻപ് പർപ്പിൾ ക്യാബേജിന്റെ ഗുണങ്ങൾ ഒന്നറിയുന്നത് നല്ലതാ...

';

പർപ്പിൾ കാബേജ്

ആരോ​ഗ്യ​ഗുണത്തിന്റെ കാര്യത്തിൽ പച്ച കാബേജിനേക്കാൾ കിടുവാണ് പർപ്പിൾ കാബേജ്. വണ്ണം കുറയ്‌ക്കാൻ പരിശ്രമിക്കുന്നവർക്ക് ഡയറ്റിൽ ഈ പച്ചക്കറിയെ ഉൾപ്പെടുത്താം. കലോറി കുറഞ്ഞ പച്ചക്കറിയാണ് പർപ്പിൾ കാബേജ്. ഒരു കപ്പ് കാബേജിൽ ആകെ 28 കലോറിയാണ് ഉള്ളത്.

';

പ്രോട്ടീനും വിറ്റാമിനും

ഇതിൽ തന്നെ 1.3 ​ഗ്രാം പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. പച്ച കാബേജിനേക്കാൾ പത്തിരട്ടി വിറ്റാമിൻ എ പർപ്പിൾ കാബേജിലുണ്ട്. ഇതിന് പുറമേ വിറ്റാമിൻ എ,കെ,സി മാം​ഗനീസ്, വിറ്റാമിൻ ബി6 ഫോളേറ്റ്, തയാമിൻ, പൊട്ടാസ്യം, കാൽസ്യം എന്നിവയും ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്.

';

എല്ലുകളുടെയും പല്ലുകളുടെയും ആരോ​ഗ്യത്തിന്

എല്ലുകളുടെയും പല്ലുകളുടെയും ആരോ​ഗ്യത്തിന് പർപ്പിൾ കാബേജ് സൂപ്പറാണ്. ഇതിൽ അടങ്ങിയിരിക്കുന്ന സൽഫോർഫൈൻ ക്യാൻസറിനെ പ്രതിരോധിക്കുമെന്നാണ് പറയുന്നത്.

';

കാഴ്ചശക്തി മെച്ചപ്പെടുത്താൻ

കാഴ്ചശക്തി മെച്ചപ്പെടുത്താനും പർപ്പിൾ കാബേജിന് കഴിയും. മക്യുലാർ ഡീജനറേഷൻ, തിമിരം ഇവയ്‌ക്കുള്ള സാധ്യത കുറയ്‌ക്കും. ഇത് ശ്വേതരക്താണുക്കളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും സഹായിക്കും.

';

നാരുകളാൽ സമ്പുഷ്ടം

നാരുകളാൽ സമ്പുഷ്ടമായ പർപ്പിൾ കാബേജ് വിശപ്പ് കുറയ്‌ക്കുന്നതിന് സഹായിക്കും.നാരുകളാൽ സമ്പുഷ്ടമായ പർപ്പിൾ കാബേജ് വിശപ്പ് കുറയ്‌ക്കുന്നതിന് സഹായിക്കും.

';

സാലഡ്

ഇതിനെ വേവിച്ചു കഴിക്കുന്നതിനേക്കാൾ ​ഗുണം അല്ലാതെ കഴിക്കുമ്പോഴാണ്. അതുകൊണ്ട് തന്നെ സലാഡുകളിൽ കണ്ണുമടച്ച് ഉപയോ​ഗിക്കാവുന്നതാണിത്. തോരനും മൊഴുക്കുപുരട്ടിയുമൊക്കെ ഉണ്ടാക്കുമ്പോൾ വെള്ളം ചേർക്കാതെ പാകം ചെയ്യാൻ ശ്രദ്ധിക്കുക. വെള്ളം ചേർക്കുന്നത് പോഷക​ഗുണങ്ങൾ കുറയാൻ കാരണമാകും.

';

VIEW ALL

Read Next Story