Vitamin C: വിറ്റാമിൻ സി

വിറ്റാമിൻ സി ആരോഗ്യത്തിന്, പ്രത്യേകിച്ച് നമ്മുടെ രോഗപ്രതിരോധത്തിന് വളരെ നല്ലതാണെന്ന് നമുക്കറിയാം. അതുപോലെ തന്നെ ചർമ്മ സംരക്ഷണത്തിനും ഇത് ബെസ്റ്റാണ്. സങ്കീർണ്ണമായ ചർമ്മപ്രശ്നങ്ങളെ തടയാൻ വിറ്റാമിൻ സിക്ക് കഴിയും.

';

സൂര്യാഘാതം

വിറ്റാമിൻ സി നിങ്ങളുടെ ചർമ്മത്തെ സൂര്യാഘാതത്തിൽ നിന്ന് സംരക്ഷിക്കും. അൾട്രാവയലറ്റ് രശ്മികൾ ത്വക്ക് ക്യാൻസർ, ചർമ്മത്തിന് പ്രായമാകൽ, മന്ദത, അകാല ചുളിവുകൾ എന്നിവയ്ക്ക് കാരണമാകും. വിറ്റാമിൻ സി ഈ പ്രശ്നങ്ങളിൽ നിന്നും ചർമ്മത്തെ സംരക്ഷിക്കും.

';

കൊളാജൻ ഉത്പാദനം

കൊളാജൻ ഉത്പാദനം വർദ്ധിപ്പിക്കാൻ വിറ്റാമിൻ സി സഹായിക്കും. ചുളിവുകൾ കുറയ്ക്കുന്നതിനും ചർമ്മത്തിന്റെ തിളക്കം വർധിപ്പിക്കുന്നതിനും സഹായകമാണ്. ഇത് നമ്മുടെ ചർമ്മത്തിന്റെ യുവത്വം നിലനിർത്താൻ സഹായിക്കും.

';

ഹൈപ്പർപിഗ്മെന്റേഷൻ തടയാം

ഹൈപ്പർപിഗ്മെന്റേഷൻ തടയാൻ സഹായിക്കുന്നതാണ് വിറ്റാമിൻ സി. ഇത് ഒരു സെറം ആയി ഉപയോഗിക്കാം, ഭക്ഷണത്തിന്റെ രൂപത്തിലോ പഴങ്ങളുടെ രൂപത്തിലോ അല്ലെങ്കിൽ പ്രകൃതിദത്ത പഴങ്ങളുടെ സത്തിൽ ഇത് ഉപയോ​ഗിക്കാം.

';

മുടിയിലും മാറ്റം വരുത്തും

വിറ്റാമിൻ സി മുടിയുടെ സംരക്ഷണത്തിനും നല്ലതാണ്. വിറ്റാമിൻ സി അസംസ്‌കൃത വസ്തുക്കളായ ഭക്ഷണങ്ങൾ അല്ലെങ്കിൽ പഴങ്ങൾ എന്നിവയിൽ നിന്നോ ഭക്ഷണത്തിലൂടെയോ ഉപയോഗിക്കുകയാണെങ്കിൽ അത് കൂടുതൽ ഫലപ്രദമാണ്. താരൻ, പൊട്ടുന്നതും നരച്ചതുമായ മുടി എന്നിവ തടയാനും മുടിയുടെ തിളക്കം തിരികെ കൊണ്ടുവരാനും ഇതിന് കഴിയും.

';

VIEW ALL

Read Next Story