Bad Food For Kidney: ശരീരത്തിലെ മാലിന്യങ്ങളും വിഷാംശങ്ങളും പുറന്തള്ളുന്ന സുപ്രധാന അവയവങ്ങളാണ് വൃക്കകള്‍. ശരീരത്തിനാവശ്യമായ പോഷകങ്ങൾ സ്വീകരിക്കുകയും മാലിന്യങ്ങളും ആവശ്യമില്ലാത്ത മറ്റ് വസ്തുക്കളും പുറന്തള്ളി നമ്മുടെ ശരീരം ശുചിയായി സൂക്ഷിക്കുന്നതിൽ വൃക്കകള്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്നു.

';


രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനും ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിനും ഹോർമോണുകളുടെ ഉത്പാദനത്തിനും വൃക്ക സഹായിക്കുന്നു.

';


നമ്മുടെ ശരീരത്തിന്‍റെ ശരിയായ പ്രവര്‍ത്തനത്തിന് കിഡ്‌നിയ്ക്ക് ഏറെ പ്രധാന സ്ഥാനമാണ് ഉള്ളത്. അതിനാല്‍, വൃക്കകളുടെ ആരോഗ്യം ഏറെ പ്രധാനമാണ്.

';


കിഡ്‌നിയുടെ ആരോഗ്യത്തെ സ്വാധീനിക്കുന്ന, അല്ലെങ്കില്‍ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്ന ചില ഭക്ഷണങ്ങള്‍ അറിഞ്ഞും അറിയാതെയും നമ്മുടെ ഭക്ഷണക്രമത്തില്‍ ഇടം പിടിക്കാറുണ്ട്. ഇവയുടെ അമിത ഉപയോഗം കിഡ്‌നിയെ ഏറെ ദോഷകരമായി ബാധിക്കും.

';

മധുരം

അമിതമായി മധുരം അടങ്ങിയ ആഹാരങ്ങള്‍ കഴിയ്ക്കുന്നത്‌ നല്ലതല്ല. ഉയർന്ന പഞ്ചസാരഘടകം അടങ്ങിയ ഭക്ഷണക്രമം പ്രമേഹ സാധ്യത വർദ്ധിപ്പിക്കും. ഇത് നമ്മുടെ ശരീരത്തിന്‍റെ മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കും.

';

കൂടുതൽ പ്രോട്ടീൻ കഴിയ്ക്കുന്നത്

പ്രോട്ടീന്‍ അടങ്ങിയ ആഹാരപദാര്‍ത്ഥങ്ങള്‍ അമിതമായി കഴിക്കുന്നത് വൃക്കയുടെ ആരോഗ്യത്തിന് നല്ലതല്ല. ഇത് ഹൈപ്പര്‍ ടെന്‍ഷന്‍ ഉണ്ടാക്കുന്നതിലേയ്ക്കും വൃക്കകൾക്ക് ശരിയായ രീതിയില്‍ മാലിന്യം പുറന്തള്ളുന്നത് ബുദ്ധിമുട്ടാക്കുകയും ചെയ്യും.

';

ഉപ്പ്, സോഡിയം അടങ്ങിയ ഭക്ഷണക്രമം

പഞ്ചസാരയുടെ കാര്യം പോലെതന്നെ പ്രധാനമാണ് ഉപ്പിന്‍റെ അമിതമായ ഉപയോഗവും. ഉപ്പ് അമിതമായി ശരീരത്തില്‍ എത്തുന്നത് രക്തസമ്മര്‍ദ്ദം കൂട്ടുന്നതിന് കാരണമാകുന്നു. ഇത് വൃക്കയുടെ ആരോഗ്യത്തെ നശിപ്പിക്കും. ഇത് വൃക്കകളുടെ വീക്കത്തിനും തകരാറിനും കാരണമാകും

';

മദ്യം

അമിത മദ്യപാനം വൃക്കകളെ തകരാറിലാക്കും. ഇത് വൃക്കകളുടെ വീക്കം, ഫൈബ്രോസിസ് എന്നിവയ്ക്ക് കാരണമാകും. അതുകൊണ്ട് മദ്യപാനം കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യുക.

';

സംസ്കരിച്ച ഭക്ഷണങ്ങൾ

ജങ്ക് ഫുഡ്‌ അല്ലെങ്കില്‍ സംസ്കരിച്ച ഭക്ഷണങ്ങളിൽ പലപ്പോഴും ഉയർന്ന അളവിൽ സോഡിയം, പഞ്ചസാര, പൂരിത കൊഴുപ്പ് എന്നിവ അടങ്ങിയിട്ടുണ്ട്. ഈ ഘടകങ്ങളെല്ലാം വൃക്കയുടെ ആരോഗ്യത്തിന് ഹാനികരമാണ്.

';

VIEW ALL

Read Next Story