പനനൊങ്ക് ജ്യൂസിന്റെ ഗുണങ്ങൾ
പ്രകൃതിദത്ത പഞ്ചസാര അടങ്ങിയ പനനൊങ്ക് ജ്യൂസ് വേഗത്തിൽ ഊർജം നൽകുന്നു.
ഇവയിലെ ഉയർന്ന ഫൈബർ ഉള്ളടക്കം പോഷകങ്ങൾ ആഗിരണം ചെയ്യാനും മലബന്ധം തടയാനും സഹായിക്കുന്നു.
ഇവയിൽ കുറഞ്ഞ കലോറിയും കൂടുതൽ നാരുകളും അടങ്ങിയിരിക്കുന്നതിനാൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
പനനൊങ്കിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഹൃദ്രോഗം, പക്ഷാഘാതം എന്നിവ ചെറുക്കാനും സഹായിക്കുന്നു.
ഇതിന്റെ ഡൈയൂററ്റിക് ഗുണങ്ങൾ ശരീരത്തിലെ വിഷവസ്തുക്കളും അധിക ദ്രാവകങ്ങളും നീക്കം ചെയ്യുന്നത് വഴി വൃക്കകളുടെ ആരോഗ്യം മികച്ചതായി നിലനിർത്തുന്നു.
ആന്റി ഓക്സിഡന്റുകളും വിറ്റാമിനുകളും ധാരാളമായി അടങ്ങിയ പനനൊങ്ക് രോഗപ്രതിരോധ ശേഷി ശക്തമാക്കുകയും അണുബാധകളിൽ സംരക്ഷണം നൽകുകയും ചെയ്യുന്നു.