Importance of Good Sleep

ഉറക്കത്തിലൂടെ നമ്മുടെ ശരീരം പൂർണ്ണമായും റീചാർജ് ചെയ്യപ്പെടുകയും നമുക്ക് കൂടുതല്‍ ഉന്മേഷം ലഭിക്കുകയും ചെയ്യുന്നു.

';

ആരോഗ്യ പ്രശ്നങ്ങള്‍

പതിവായി ഉറക്കം നഷ്ടപ്പെടുത്തുന്നത് പലവിധ ആരോഗ്യ പ്രശ്നങ്ങളും സൃഷ്ടിക്കും.

';

ബുദ്ധിയെയും ഓര്‍മ്മശക്തിയേയും ബാധിക്കുന്നു .

വേണ്ടത്ര ഉറങ്ങിയില്ല എങ്കില്‍ അത് ബാധിക്കുന്നത് നമ്മുടെ തലച്ചോറിനെയാണ്. ഓര്‍മ്മശക്തി കുറയുക, ചിന്താശേഷിയില്‍ മങ്ങല്‍, ശ്രദ്ധക്കുറവ് എന്നിങ്ങനെ പല പ്രശ്നങ്ങളും ഉണ്ടാകാം.

';

മാനസികാരോഗ്യപ്രശ്നങ്ങള്‍

മൂഡ് പ്രശ്നങ്ങള്‍, മുൻകോപം, വിഷാദം, ഉത്കണ്ഠ എന്നിങ്ങനെയുള്ള മാനസികാരോഗ്യപ്രശ്നങ്ങളെല്ലാം ഉറക്കക്കുറവ് കൊണ്ട് നേരിടുന്നുവര്‍ നിരവധിയാണ്.

';

പ്രതിരോധശേഷി

ഉറക്കം കുറയുന്നത് നമ്മുടെ രോഗപ്രതിരോധശേഷിയേയും കാര്യമായി ബാധിക്കാം. പ്രതിരോധശേഷി കുറയുന്നതോടെ പലവിധ രോഗങ്ങളും അണുബാധകളുമെല്ലാം ബാധിക്കാം.

';

ശരീരഭാരം

ശരിയാം വിധം രാത്രിയില്‍ ഉറങ്ങിയില്ലെങ്കില്‍ പലരിലും അത് ശരീരഭാരം വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കും.

';

ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍

ഉറക്കം കുറയുന്നത് നമ്മുടെ ശരീരത്തിലെ ഹോര്‍മോണുകളുടെ ബാലൻസ് തെറ്റാന്‍ ഇടയാക്കുന്നു.

';

ചര്‍മ്മപ്രശ്നങ്ങള്‍

മുഖത്ത് ഡാര്‍ക്ക് സര്‍ക്കിള്‍സ്, സ്കിൻ മങ്ങിയതായി കാണുക, മുഖക്കുരു, അധികം പ്രായം തോന്നിക്കുക തുടങ്ങി പലവിധ പ്രശ്നങ്ങളാണ് ഉറക്കക്കുറവ് മൂലമുണ്ടാവുക.

';

VIEW ALL

Read Next Story