സെർവിക്കൽ കാൻസർ തടയാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
സുരക്ഷിതമായ ലൈംഗിക രീതികൾ സ്വീകരിക്കുക. ഒന്നിലധികം ലൈംഗിക പങ്കാളികൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുക.
മുപ്പത് വയസിന് ശേഷം കൃത്യമായ പരിശോധനകൾ നടത്തുക.
ഭക്ഷണത്തിൽ പഴങ്ങളും പച്ചക്കറികളും കൂടുതലായി ഉൾപ്പെടുത്തുക.
ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കുകയോ ഇടയ്ക്കിടെ കൈ കഴുകുകയോ ചെയ്യുന്നത് അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കും.
ഗർഭനിരോധന ഗുളികകൾ കഴിക്കുന്നത് ഒഴിവാക്കുക. അവ ഉപയോഗിക്കുന്നത് സെർവിക്കൽ കാൻസറിന് കാരണമാകും.
വ്യായാമം ശീലമാക്കുന്നത് രോഗപ്രതിരോധശേഷി, മാനസികാവസ്ഥ, ഊർജനില എന്നിവ ശക്തിപ്പെടുത്തുന്നു. ഇത് കാൻസർ അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കും.
സെർവിക്കൽ കാൻസറിനെ പ്രതിരോധിക്കാൻ പുകവലി ഉപേക്ഷിക്കുക.