ദിവസവും രാവിലെ പാൽ ചായ കുടിച്ചില്ലേൽ പലർക്കും അന്നത്തെ ദിവസം തന്നെ മുന്നോട്ട് പോകാൻ ബുദ്ധിമുട്ടാണ്. എന്നാൽ വെറും വയറ്റിൽ പാൽ ചായ കുടിക്കുന്നതിന്റെ പാർശ്വഫലങ്ങളെ കുറിച്ച് കൂടി നിങ്ങൾ അറിഞ്ഞിരിക്കണം.
വെറും വയറ്റിൽ ചായ കുടിച്ചാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടാൻ കാരണമാകും.
പാൽ ചായ വെറും വയറ്റിൽ കുടിക്കുന്നത് അസിഡിറ്റിയുണ്ടാകും. ഇതിലടങ്ങിയിരിക്കുന്ന കഫെയ്ൻ ആണ് അതിന് കാരണം. ദഹനപ്രക്രിയയെയും ഇത് ബാധിക്കും.
പാൽ ചായയിൽ കഫെയ്ൻ അടങ്ങിയിട്ടുണ്ട്. അമിതമായി ചായ കുടിക്കുന്നത് തലവേദനയ്ക്ക് കാരണമാകും. തലകറക്കം ഉണ്ടാകാനും സാധ്യതയുണ്ട്.
പാൽ ചായ വെറും വയറ്റിൽ കുടിക്കുന്നത് ശരീരഭാരം കൂടാൻ കാരണമായേക്കും.