Phone addiction

ഫോൺ അഡിക്ഷൻ നിയന്ത്രിക്കാം! ഈ മാർഗങ്ങൾ പരീക്ഷിച്ച് നോക്കൂ...

Zee Malayalam News Desk
Oct 06,2024
';

സമയപരിധി

സമയപരിധി നിശ്ചയിക്കലാണ് ആദ്യത്തെ മാർഗം. വിനോദത്തിനും മറ്റ് ആവശ്യങ്ങൾക്കായും ഫോൺ ഉപയോഗിക്കേണ്ട സമയം തീരുമാനിച്ചുറപ്പിക്കുക.

';

ആപ്പുകൾ

അമിതമായ ഫോൺ ഉപയോഗത്തെ വിലയിരുത്താനുള്ള ആപ്ലിക്കേഷനുകൾ പല ഫോണുകളിലുമുണ്ട്. ഇവ ഡൗൺലോഡ് ചെയ്തെടുത്ത് സ്ക്രീൻ സമയം നിയന്ത്രിക്കാം.

';

സന്തോഷം

മനസ്സിനെ എപ്പോഴും സന്തോഷത്തോടെയും ശ്രദ്ധയോടെയും കാത്തുസൂക്ഷിക്കുക എന്നത് മൊബൈൽ ഫോൺ അഡിക്ഷനിൽ നിന്ന് മാത്രമല്ല, പലവിധ മാനസികാരോഗ്യ വെല്ലുവിളികളിൽ നിന്നും മാറിനിൽക്കാൻ സഹായിക്കും.

';

ഡിജിറ്റൽ ആശയവിനിമം

ഡിജിറ്റൽ ആശയവിനിമയത്തെ മാത്രം ആശ്രയിക്കാതെ അയൽക്കാരും ബന്ധുക്കളും സുഹൃത്തുക്കളുമായി മുഖാമുഖ ആശയവിനിമയത്തിന് മുൻഗണന നൽകുക.

';

നോട്ടിഫിക്കേഷൻ

നോട്ടിഫിക്കേഷനുകൾ ഒരാളെ മൊബൈൽ ഫോണിലേക്ക് കൂടുതൽ അടുപ്പിക്കുന്നു. അതിനാൽ അത്യാവശ്യമല്ലാത്ത ആപ്പുകളിൽ നിന്നും ചാറ്റുകളിൽ നിന്നുമുള്ള നോട്ടിഫിക്കേഷനുകൾ ഓഫ് ചെയ്ത് വയ്ക്കാം.

';

കൗൺസിലർമാർ

ഫോൺ ഉപയോഗം അഡിക്ഷനായി മാറുകയും, അതിൽ നിന്ന് പിന്നോട്ട് പോകാൻ കഴിയാത്ത സാഹചര്യത്തിൽ മടികൂടാതെ മാനസികാരോഗ്യ കൗൺസിലർമാരുടെയോ തെറാപ്പിസ്റ്റുകളുടെയോ സഹായം തേടാം.

';

VIEW ALL

Read Next Story