നവരാത്രി വ്രതം: ഒഴിവാക്കാം ഈ ഭക്ഷണങ്ങൾ
നവരാത്രി വ്രതം അനുഷ്ഠിക്കുന്നവർ അരി, ഗോതമ്പ് തുടങ്ങിയ ധാന്യാഹാരങ്ങൾ ഒഴിവാക്കുക.
പയർ, ചെറുപയർ, ബീൻസ് തുടങ്ങിയ പയർവർഗങ്ങൾ ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കാം.
നവരാത്രി വ്രതമെടുക്കുന്നവർ ഉള്ളി, വെളുത്തുള്ളി തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്താതിരിക്കാൻ ശ്രദ്ധിക്കുക.
മദ്യം, പുകയില എന്നിവയും വ്രതമനുഷ്ഠിക്കുന്നവർ ഈ ഒമ്പത് ദിവസം ഉപയോഗിക്കരുത്.
മീൻ, മുട്ട, ഇറച്ചി തുടങ്ങിയവയും ഈ ഒമ്പത് ദിവസം ഒഴിവാക്കാം.
ഡീഹൈഡ്രേറ്റ് ചെയ്യാൻ സാധ്യതയുള്ളതിനാൽ നവരാത്രി വ്രതത്തിൽ കോഫി കുടിക്കുന്നത് ഒഴിവാക്കുക.
വ്രതമെടുക്കുന്നവർ വറുത്ത ഭക്ഷണങ്ങൾ ഒഴിവാക്കുക. ഇവ ദഹനത്തിന് ബുദ്ധിമുട്ടുണ്ടാക്കും.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.