മികച്ച ഉറക്കം ലഭിക്കാൻ സഹായിക്കുന്ന ലഘുഭക്ഷണങ്ങൾ ഏതെല്ലാമാണെന്ന് അറിയാം
മെലറ്റോണിൻ, മഗ്നീഷ്യം എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് ബദാം. ഇത് ഉറക്കം മികച്ചതാക്കുന്നതിന് സഹായിക്കും.
ഓട്സ് കാർബോഹൈഡ്രേറ്റ്സിൻറെ മികച്ച ഉറവിടമാണ്. ഇത് ഉറക്കം മികച്ചതാക്കാൻ സഹായിക്കുന്ന സെറോടോണിൻറെ അളവ് വർധിപ്പിക്കുന്നു.
വാഴപ്പഴത്തിൽ പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ അടങ്ങിയിരിക്കുന്നു. ഇത് ഉറക്കം മികച്ചതാക്കാൻ സഹായിക്കുന്നു.
സെറോടോണിൻ കൊണ്ട് സമ്പുഷ്ടമാണ് കിവി. ഇവ ഉറക്കം മികച്ചതാക്കാനും ഉറക്ക ചക്രം ക്രമമുള്ളതാക്കാനും സഹായിക്കുന്നു.
ഒമേഗ-3, മെലറ്റോണിൻ എന്നിവ അടങ്ങിയ വാൽനട്ട്സ് രാത്രിയിൽ മികച്ച ഉറക്കം ലഭിക്കാൻ സഹായിക്കും.
ചമോമൈൽ ടീ ശരീരത്തിന് വിശ്രമം നൽകാൻ സഹായിക്കുന്നു. ഇത് മികച്ച ഉറക്കം ലഭിക്കാൻ സഹായിക്കുന്നു.
പ്രോട്ടീനും കാത്സ്യവും അടങ്ങിയ ഗ്രീക്ക് യോഗർട്ട് ശരീരത്തിൽ മെലറ്റോണിൻ ഉത്പാദിപ്പിക്കും.
ഇവ മെലറ്റോണിൻറെ പ്രകൃതിദത്ത ഉറവിടമാണ്. ഇത് മികച്ച ഉറക്കം ലഭിക്കാൻ സഹായിക്കുന്നു. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)