ലാക്ടോസ് അലർജിയുള്ളവർക്ക് പാലിന് പകരം ഇവ മികച്ചത്
വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ പാൽ എല്ലുകളുടെ ആരോഗ്യത്തിന് പ്രധാനമാണ്. എന്നാൽ, ലാക്ടോസ് അലർജിയുള്ളവർക്ക് പാലും പാൽ ഉത്പന്നങ്ങളും കഴിക്കാനാകില്ല. ഇതിന് പകരം കഴിക്കാവുന്നത് എന്തെല്ലാമാണെന്ന് അറിയാം.
ലാക്ടോസ് അലർജിയുള്ളവർക്ക് ബദാം മിൽക്ക് മികച്ചതാണ്. ഇതിൽ വിറ്റാമിനുകളും ധാതുക്കളും ധാരാളമായി അടങ്ങിയിരിക്കുന്നു.
തേങ്ങാപ്പാൽ പൊട്ടാസ്യം, കാത്സ്യം, പ്രോട്ടീൻ എന്നിവയാൽ സമ്പന്നമാണ്.
ഓട്ട്മിൽക്കിൽ പ്രോട്ടീനും കാർബോഹൈഡ്രേറ്റ്സും അടങ്ങിയിരിക്കുന്നു. എന്നാൽ, പ്രമേഹരോഗികൾ ഇത് ഒഴിവാക്കണം.
അണ്ടിപ്പരിപ്പിൽ നിന്ന് ഉത്പാദിപ്പിക്കുന്ന പാലിൽ കൊഴുപ്പ് ധാരാളമായി അടങ്ങിയിരിക്കുന്നു. ഉയർന്ന കൊളസ്ട്രോൾ ഉള്ളവർ ഇത് ഒഴിവാക്കണം.
സോയ മിൽക്ക് പ്രോട്ടീൻ സമ്പുഷ്ടമാണ്. ഒരു കപ്പ് സോയ മിൽക്കിൽ 131 കലോറി അടങ്ങിയിരിക്കുന്നു.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.