ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് ഈ ഗ്രീൻ ആപ്പിൾ. ധാതുക്കളും വിറ്റാമിനുകളും നാരുകളും അടങ്ങിയ ഗ്രീൻ ആപ്പിൾ ആരോഗ്യത്തിന് നല്ലതാണ്
ഗ്രീൻ ആപ്പിൾ കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കുമെന്നാണ് പറയുന്നത്. ഇതിലെ സംയുക്തങ്ങൾ പ്രമേഹ ലക്ഷണങ്ങളെ നിയന്ത്രിക്കാൻസഹായിക്കും
ഗ്രീൻ ആപ്പിളിൽ ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ ദഹനത്തിന് നല്ലതാണ് . പച്ച ആപ്പിളിൽ ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ഇത് ഓക്സിജനെ നന്നായി ആഗിരണം ചെയ്യാണ് സഹായിക്കും
കരളിന്റെ ആരോഗ്യത്തിനും ഗ്രീൻ ആപ്പിൾ നല്ലതാണ്. ഇവയിൽ അടങ്ങിയിട്ടുള്ള ആന്റിഓക്‌സിഡന്റുകൾ കരളിന്റെ ആരോഗ്യം സംരക്ഷിക്കും
ഗ്രീൻ ആപ്പിളിൽ പെക്റ്റിൻ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് കുടലിലെ ആരോഗ്യകരമായ ബാക്ടീരിയകളുടെ എണ്ണം വർദ്ധിപ്പിക്കും
കാൽസ്യം ധാരാളമായി അടങ്ങിയ ഗ്രീൻ ആപ്പിൾ പതിവായി കഴിക്കുന്നത് ശരീരത്തിലെ എല്ലുകളെ ബലപ്പെടുത്തും
ശരീരഭാരം കുറയ്ക്കാൻ ഗ്രീൻ ആപ്പിൾ നല്ലതാണ്. ഇതിൽ നാരുകൾ കൂടുതലായതിനാൽ വയറു നിറഞ്ഞതായി തോന്നുകയും വിശപ്പിനെ നിയന്ത്രിക്കുകയും ചെയ്യും
ആന്റിഓക്‌സിഡന്റുകളും വിറ്റാമിൻ സിയും ധാരാളമായി അടങ്ങിയിരിക്കുന്ന ഗ്രീൻ ആപ്പിൾ ചർമ്മത്തിനും നല്ലതാണ്.