ഈ ഫലങ്ങൾ തൊലി കളയാതെ കഴിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും
പിയർ പഴത്തിൻറെ തൊലിയിൽ നാരുകളും ആൻറി ഓക്സിഡൻറുകളും അടങ്ങിയിരിക്കുന്നു. ഇത് കുടലിൻറെ ആരോഗ്യം മികച്ചതാക്കുകയും വീക്കം കുറയ്ക്കുകയും ചെയ്യുന്നു.
ആപ്പിളിൻറെ തൊലിയിൽ നാരുകൾ, ആൻറി ഓക്സിഡൻറുകൾ, വിറ്റാമിനുകൾ എന്നിവ അടങ്ങിയിരിക്കുന്നു. ഇതിന് ദഹനത്തിന് മികച്ചതാണ്.
പ്ലം പഴത്തിൻറെ തൊലിയിൽ ആൻറി ഓക്സിഡൻറുകളും നാരുകളും അടങ്ങിയിരിക്കുന്നു. ഇത് ഫ്രീ റാഡിക്കലുകളെ ചെറുക്കുന്നു.
ചെറിയുടെ തൊലിയിൽ ആന്തോസയാനിൻ അടങ്ങിയിട്ടുണ്ട്. ഇത് വീക്കം കുറയ്ക്കാനും ഹൃദയാരോഗ്യം മികച്ചതാക്കാനും നല്ലതാണ്.
കിവിയുടെ തൊലിയിൽ നാരുകൾ, വിറ്റാമിൻ സി, ആൻറി ഓക്സിഡൻറുകൾ എന്നിവ അടങ്ങിയിരിക്കുന്നു.
മുന്തിരിയുടെ തൊലിയിൽ ആൻറി ഓക്സിഡൻറായ റെസ്വെറാട്രോൾ അടങ്ങിയിരിക്കുന്നു.
ഇവയുടെ തൊലിയിൽ ആൻറി ഓക്സിഡൻറുകൾ അടങ്ങിയിരിക്കുന്നു. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)