മഴക്കാല രോ​​ഗങ്ങൾ

വേനലിൽ‍ നിന്ന് മഴക്കാലത്തേക്ക് എത്തുമ്പോൾ ആരോ​ഗ്യം നിലനിർത്താനും മഴക്കാലരോ​ഗങ്ങളിൽ നിന്ന് അകലം പാലിക്കാനും നമ്മുടെ ഭക്ഷണക്രമത്തിൽ മാറ്റം വരുത്തേണ്ടത് അത്യാവശ്യമാണ്.

Zee Malayalam News Desk
Jun 25,2024
';

ചൂട് പാനീയങ്ങൾ

മഴക്കാലത്ത് ശരീരത്തെ സംരക്ഷിക്കാൻ ഏറ്റവും ലളിതമായ വഴിയാണ് ആരോ​ഗ്യമുള്ള ചൂട് പാനിയങ്ങൾ കുടിക്കുന്നത്. ഈ മഴക്കാലത്ത് പരീക്ഷിക്കാവുന്ന ചില പാനിയങ്ങൾ ഇതാ

';

മഞ്ഞൾ പാൽ

പല ആരോ​ഗ്യപ്രശ്നങ്ങൾക്കുമുള്ള ഒരു പരിഹാരമാണ് ഹൽദി മിൽക്ക് അഥവാ മഞ്ഞൾ പാൽ. പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും ദഹനം മെച്ചപ്പെടുത്തുന്നതിനും മഞ്ഞൾ പാൽ സഹായിക്കുന്നു. മഞ്ഞളിലുള്ള കുർക്കുമിൻ എന്ന സംയുക്തമാണ് ഇതിന് സഹായിക്കുന്നത്.

';

ഹണി ലെമൺ ജിഞ്ചർ ടീ

ഇഞ്ചി, നാരങ്ങ, തേൻ എന്നിവ ധാരാളം ആരോ​ഗ്യ ​ഗുണങ്ങളുള്ളവയാണ്. മഴക്കാലത്ത് ഇത് മൂന്നും ആരോ​ഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഇഞ്ചിയിലും നാരങ്ങയിലും വിറ്റാമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്നു. തേനും നാരങ്ങയും ഇഞ്ചിയുടെ രുചി സന്തുലിതമാക്കുന്നു.

';

ജീരകം മല്ലി ചായ

അടുക്കളയിൽ ലഭ്യമായ ജീരകം, മല്ലി, പെരുംജീരകം എന്നിവ ചേർത്താണ് ഈ ചായയുണ്ടാക്കുന്നത്. ദഹനത്തിന് സഹായിക്കുന്ന ഏറ്റവും മികച്ച ആയുർവേദ ഹെർബൽ ചായയാണ് ഇത്. രാവിലെ ഈ ഹെ‍ർബൽ ചായ കുടിക്കുന്നതാണ് ഉത്തമം.

';

ഇഞ്ചി ഇരട്ടിമധുരം ചായ

മഴക്കാലത്ത് ഡയറ്റിൽ ഉൾപ്പെടുത്തണ്ട ഒന്നാണ് ഇഞ്ചി. ഇരട്ടിമധുരം കൂടി ചേർത്ത് ഇഞ്ചി ചായ കുടിക്കുന്നത് മഴക്കാല രോ​ഗങ്ങളിൽ നിന്നും അണുബാധകളിൽ നിന്നും രക്ഷനേടാൻ സഹായിക്കും.

';

കഹ്‍വ

നട്സും സ്പൈസസും ചേർത്ത് തയ്യാറാക്കുന്ന സ്പൈസി ചായയാണ് കശ്മീരി കഹ്‍വ. രുചി കൂട്ടുന്നതിനു വേണ്ടി കുങ്കുമപ്പൂവ്, തേൻ, നാരങ്ങാനീര് തുടങ്ങിയവയും ചേർക്കാറുണ്ട്. മഴക്കാലത്ത് കുടിക്കാൻ പറ്റിയ മികച്ച ഒരു ചൂട് പാനീയമാണ് കഹ്‍വ.

';

കദ ചായ

പുരാതന കാലം മുതലേ ഇന്ത്യയിലെ ആരോഗ്യ പ്രശ്‌നങ്ങൾക്കുള്ള ഏറ്റവും പ്രധാനപ്പെട്ട പരിഹാരമാണ് കദ ചായ. സു​ഗന്ധവ്യഞ്ജനങ്ങൾ, ഹെ‍ർബ്സ്, തേയില എന്നിവ തിളപ്പിച്ചാണ് ഇതുണ്ടാക്കുന്നത്. ഈ ചായ വ്യത്യസ്ത രീതികളിൽ ഉണ്ടാക്കി പരീക്ഷിക്കാവുന്നതാണ്.

';

Disclaimer

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക

';

VIEW ALL

Read Next Story