ശരീരത്തിൽ ഓക്സിജന്റെ അളവ് വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ
പയറുവർഗങ്ങൾ ഇരുമ്പിന്റെ മികച്ച ഉറവിടമാണ്. ഇത് ഹീമോഗ്ലോബിൻ വർധിപ്പിക്കാനും ഓക്സിജൻ ശരീരത്തിലുടനീളം എത്തിക്കാനും സഹായിക്കുന്നു.
സാൽമൺ, അയല തുടങ്ങിയ മത്സ്യങ്ങളിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് വീക്കം കുറയ്ക്കാനും ശ്വാസകോശാരോഗ്യം മികച്ചതാക്കാനും സഹായിക്കും.
സിട്രസ് പഴങ്ങളിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ശ്വാസകോശാരോഗ്യത്തെ പിന്തുണയ്ക്കുകയും സസ്യാധിഷ്ഠിത ഇരുമ്പിന്റെ ആഗിരണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
ചീര, കാബേജ്, സ്വിസ് ചാർഡ് തുടങ്ങിയ ഇലക്കറികളിൽ ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലുടനീളം ഓക്സിജൻ എത്തിക്കുന്നു.
ബദാം, ഫ്ലാക്സ് സീഡ്, ചിയ വിത്തുകൾ എന്നിവയിൽ മഗ്നീഷ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ശ്വാസകോശത്തിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യുന്നു.