വൃക്കകളുടെ ആരോഗ്യം കാത്തുസൂക്ഷിക്കേണ്ടത് പ്രധാനമാണ്. ഇതിനായി കഴിക്കേണ്ട ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
ആന്റി ബാക്ടീരിയൽ ഗുണങ്ങളുള്ളതാണ് വെളുത്തുള്ളി. അതിനാൽ വൃക്കകളുടെ ആരോഗ്യത്തിന് ഇവ ബെസ്റ്റാണ്.
വിറ്റാമിൻ സി, കെ, ബി എന്നിവയാൽ സമ്പുഷ്ടമായ കോളിഫ്ലവർ ആന്റി ഓക്സിഡന്റുകളുടെയും നാരുകളുടെയും മികച്ച ഉറവിടമാണ്.
ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമായ ഒരു ഭക്ഷണമാണ് മാതളം. നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്ന ഈ ഫ്രൂട്ടിൽ ധാരാളം ഫൈബറും ഫോളേറ്റ്, വിറ്റാമിൻ കെ, ഇ, ബി6, പൊട്ടാസ്യം എന്നിവയും അടങ്ങിയിട്ടുണ്ട്.
ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയതാണ് ഒലീവ് ഓയിൽ. വൃക്കയുടെ ആരോഗ്യത്തിന് ഒലീവ് ഓയിൽ നല്ലതാണ്.
വിറ്റാമിൻ സി, വിറ്റാമിൻ എ പോലുള്ള ആന്റി ഓക്സിഡന്റുകൾ അടങ്ങിയതാണ് ബെൽ പെപ്പർ അഥവാ കാപ്സിക്കം. ഇവയിൽ പൊട്ടാസ്യവും കുറവാണ്.
ബ്രസീലിൽ ഉണ്ടാകുന്ന പഴമാണ് അക്കായി ബെറീസ്. പോഷകങ്ങളാലും ആന്റി ഓക്സിഡന്റുകളാലും സമ്പന്നമാണിത്.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.