സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ഒരു വിദേശ രാജ്യത്തിലേക്ക് യാത്ര പോകാൻ ആഗ്രഹിക്കാത്തവർ ചുരുക്കമായിരിക്കും. നാല് മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ നിന്ന് എത്തിച്ചേരാവുന്ന ഈ അടിപൊളി വിദേശരാജ്യങ്ങളിലേക്ക് ഒരു ട്രിപ്പ് പ്ലാൻ ചെയ്താലോ?
ഇന്ത്യയിൽ നിന്നുള്ള നിരവധി യാത്രക്കാരുടെ ബക്കറ്റ്ലിസ്റ്റിലുള്ള രാജ്യമാണ് വിയറ്റ്നാം. ഇന്ത്യയിൽ നിന്ന് വിയറ്റ്നാമിലേക്ക് ഏകദേശം നാല് മണിക്കൂർ കൊണ്ട് എത്താം.
ഇന്ത്യക്കാരുടെ ഇഷ്ട ഡെസ്റ്റിനേഷനായ രാജ്യമാണ് തായ്‌ലൻഡ്. തായ്‌ലൻഡിലെ നൈറ്റ് ലൈഫും ഷോപ്പിങ്ങും ഭക്ഷണവും ഒരിക്കലും മിസ്സാക്കരുത്. സുഹൃത്തുക്കളുമായോ നിങ്ങൾക്ക് പ്രിയപ്പെട്ടവരുമായോ നാല് മണിക്കൂറിൽ എത്തിച്ചേരാൻ അനുയോജ്യമായ രാജ്യമാണ് തായ്‌ലൻഡ്.
കുടുംബവുമായി പോകാൻ അനുയോജ്യമായ രാജ്യമാണ് മലേഷ്യ. മാസ്മരികമായ കടൽത്തീരങ്ങളും വനപ്രദേശങ്ങൾ കൊണ്ടും സമ്പന്നമാണ് മലേഷ്യ. വെറും നാല് മണിക്കൂർ കൊണ്ട് ഇന്ത്യയിൽ നിന്ന് എത്താവുന്ന ടൂറിസ്റ്റ് ഡെസ്റ്റിനേഷനാണ് മലേഷ്യ.
ഇന്ത്യക്കാരിൽ പ്രത്യേകിച്ച് മലയാളികളുടെ പ്രിയപ്പെട്ട രാജ്യമാണ് ദുബായ്. ഉല്ലാസത്തിനും ലോകോത്തര ഷോപ്പിങ് അനുഭവങ്ങൾക്കും സാഹസിക വിനോദങ്ങൾക്കും പേരുകേട്ട ദുബായ് ഇന്ത്യയിൽ നിന്ന് നാല് മണിക്കൂറിനുള്ളിൽ എത്തിച്ചേരാവുന്ന വിനോദസഞ്ചാര കേന്ദ്രമാണ്.
ഇന്ത്യക്ക് അടുത്ത് സ്ഥിതി ചെയ്യുന്ന മനോഹര രാജ്യമാണ് നേപ്പാൾ. മനോഹരമായ ഭൂപ്രകൃതിക്കും സാംസ്കാരിക നിർമിതികൾക്കുമെല്ലാം ഈ രാജ്യം പ്രശസ്തമാണ്. ഏകദേശം രണ്ട് മണിക്കൂർ കൊണ്ട് ഇന്ത്യയിൽ നിന്ന് നേപ്പാളിൽ എത്താം.
നിങ്ങൾക്ക് പർവ്വതങ്ങൾ കാണാൻ ഇഷ്ടമാണെങ്കിൽ ഉറപ്പായും സന്ദർശിച്ചിരിക്കേണ്ട രാജ്യമാണ് ഭൂട്ടാൻ. ബുദ്ധമതത്തിൻ്റെ വിവിധ സംസ്കാരങ്ങൾ നമ്മൾക്ക് ഇവിടെ കാണാനാകും. 3-4 മണിക്കൂറിൽ ഇന്ത്യയിൽ നിന്നും ഭൂട്ടാനിലെത്താം.