ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്ന സുഗന്ധവ്യഞ്ജനങ്ങൾ
ഉയർന്ന രക്തസമ്മർദ്ദം രക്തക്കുഴലുകളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. ചില ഔഷധ സസ്യങ്ങളും സുഗന്ധവ്യഞ്ജനങ്ങളും രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.
ഏലയ്ക്ക രക്തസമ്മർദ്ദം കുറയ്ക്കാൻ മികച്ചതാണ്. ഇത് പ്രമേഹം, കൊളസ്ട്രോൾ എന്നിവയെ നിയന്ത്രിക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.
ഇവയിലെ അല്ലിസിൻ എന്ന സംയുക്തം ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യുന്നു. ഇത് രക്തസമ്മർദ്ദം കുറയ്ക്കാൻ മികച്ചതാണ്.
ഇഞ്ചിക്ക് മൈക്രോബയൽ, ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇത് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു.
തുളസി നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഔഷധ സസ്യമാണ്. ഇത് രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കുന്നു.
കാശിത്തുമ്പ രക്തസമ്മർദ്ദം കുറയ്ക്കാൻ മികച്ചതാണ്. ഇത് മിതമായ അളവിൽ മെഡിക്കൽ വിദഗ്ധൻറെ നിർദേശപ്രകാരം ഉപയോഗിക്കേണ്ടതാണ്.
ഇത് രക്തക്കുഴലുകളെ വിശ്രമിക്കാനും രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കും. എന്നിരുന്നാലും കറുവപ്പട്ട പതിവായി ഉപയോഗിക്കുന്നതിന് മുൻപ് ആരോഗ്യ വിദഗ്ധൻറെ ഉപദേശം തേടേണ്ടത് പ്രധാനമാണ്.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.