Makeup Remover: മേക്കപ്പ് റിമൂവർ

ദിവസം മുഴുവൻ ഏതെങ്കിലും തരത്തിലുള്ള മേക്കപ്പ് കൊണ്ടുനടക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ രാത്രി കിടക്കും മുൻപ് ഇത് കഴുകി കളയേണ്ടത് ചർമ്മ സംരക്ഷണത്തിൽ വളരെ പ്രധാനമാണ്. എല്ലാവരുടെയും കയ്യിൽ മേക്കപ്പ് റിമൂവർ ഉണ്ടാകണമെന്നില്ല. അതില്ലാത്തവർക്ക് ബദലായി ചില കാര്യങ്ങൾ പരീക്ഷിക്കാവുന്നതാണ്.

';

വെളിച്ചെണ്ണ

മുടി, ചർമ്മം എന്നിവയ്ക്ക് വളരെ നല്ലതാണ് വെളിച്ചെണ്ണ. ഒപ്പം ഇത് ഏറ്റവും മികച്ച ഒരു മേക്കപ്പ് റിമൂവർ കൂടിയാണ്. രാസവസ്തുക്കൾ അടങ്ങിയ മറ്റ് ഉൽപ്പന്നങ്ങളെക്കാൾ ചർമ്മത്തിന് നല്ലതാണിത്.

';

തേൻ

തേൻ നൂറുശതമാനം പ്രകൃതിദത്തമാണ്. ഇത് ചർമ്മ സംരക്ഷണത്തിന് മികച്ചതാണ്. ഇതിന് നമ്മുടെ ചർമ്മത്തിലെ ജലാംശം നിലനിർത്താൻ സഹാക്കും. ചർമ്മത്തിന്റെ ഇലാസ്തികത വർദ്ധിപ്പിക്കും. രകൾ, പ്രായത്തിന്റെ പാടുകൾ, ചുളിവുകൾ എന്നിവ കുറയ്ക്കും. നിങ്ങൾക്ക് മേക്കപ്പ് റിമൂവറിന് പകരം തേൻ ഉപയോ​ഗിക്കാവുന്നതാണ്. മേക്കപ്പ് നീക്കം ചെയ്ത ശേഷം വെള്ളം ഉപയോഗിച്ച് കഴുകിയാൽ മതി.

';

ജോജോബ ഓയിൽ & റോസ് വാട്ടർ

വരണ്ട ചർമ്മക്കാർക്ക് ഇത് ഉപയോ​ഗിക്കാവുന്നതാണ്. റോസ് വാട്ടറിൽ ജോജോബ ഓയിൽ മിക്സ് ചെയ്ത് ഉപയോഗിക്കുന്നത് ചർമ്മത്തിന് വളരെ ഗുണം ചെയ്യും. ഇത് നിങ്ങളുടെ ചർമ്മത്തെ ജലാംശം നിലനിർത്താനും എളുപ്പത്തിൽ മേക്കപ്പ് നീക്കം ചെയ്യാനും സഹായിക്കും.

';

മോയ്സ്ചറൈസർ

മോയിസ്ചറൈസറുകൾ മേക്കപ്പ് നീക്കം ചെയ്യുന്നതിൽ വളരെ ഫലപ്രദമാണ്. മുഖത്ത് അൽപ്പം പുരട്ടിയ ശേഷം ഒരു കോട്ടൺ ഉപയോഗിച്ച് നീക്കം ചെയ്യുക.

';

ലിപ് ബാം

വളരെ ഫലപ്രദമായ മേക്കപ്പ് റിമൂവർ കൂടിയാണ് ലിപ് ബാമുകൾ. ഒരു കോട്ടണിൽ കുറച്ച് ലിപ് ബാം എടുത്ത് നിങ്ങളുടെ മുഖം വൃത്തിയാക്കാം. വരണ്ട ചർമ്മമുള്ളവർ അതിനുശേഷം മുഖം കഴുകേണ്ട ആവശ്യമില്ല. എ്നനാൽ എണ്ണമയമുള്ള ചർമ്മമാണെങ്കിൽ മുഖം കഴുകണം. തുടർന്ന് മോയ്സ്ചറൈസർ പുരട്ടുക.

';

VIEW ALL

Read Next Story