ഒലീവ് ഓയിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ... ഗുണങ്ങൾ ഏറെ!
ഒലീവ് ഓയിൽ സാധാരണ എന്ന പോലെയല്ല നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ്.
വിറ്റാമിനുകളും ആന്‍റി ഓക്‌സിഡന്‍റുകളും കൊണ്ട് സമ്പുഷ്ടമാണ് ഇവ. ഒലീവ് ഓയിലിൽ വിറ്റാമിൻ എ, ഡി, ഇ എന്നിവ അടങ്ങിയിട്ടുണ്ട്
ഇവയിൽ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും അടങ്ങിയിട്ടുണ്ട്. ഭക്ഷണം പാകം ചെയ്യാന്‍ ഒലീവ് ഓയില്‍ ഉപയോഗിക്കുന്നത് വളരെ നല്ലതാണ്.
ഒലീവ് എണ്ണ കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാം...
മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളാൽ സമ്പുഷ്ടമായ ഒലീവ് ഓയില്‍ LDL അഥവാ മോശം കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കാനും HDL അഥവാ നല്ല കൊളസ്ട്രോളിൻ്റെ അളവ് വർദ്ധിപ്പിക്കാനും സഹായിക്കും. ഇതിലൂടെ ഹൃദ്രോഗം, പക്ഷാഘാതം എന്നിവയുടെ സാധ്യത കുറക്കും
ഒലീവ് ഓയിലിൽ അടങ്ങിയിട്ടുള്ള പോളിഫെനോൾ ശരീരത്തിലെ വീക്കം കുറയ്ക്കാൻ സഹായിക്കും. ഇതിലൂടെ ഹൃദ്രോഗം, ക്യാൻസർ, സന്ധിവാതം എന്നീ രോഗങ്ങളെ അകറ്റും
ഒലീവ് ഓയിലിലെ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ ധമനികളുടെ പ്രവർത്തനം മെച്ചപ്പെടുത്തുകയും രക്തക്കുഴലുകളിലെ വീക്കം കുറയ്ക്കുകയും ചെയ്യുന്നതിലൂടെ രക്തസമ്മർദ്ദം കുറയ്ക്കും
ഒലീവ് ഓയില്‍ ഉപയോഗിക്കുന്നത് കൊളസ്ട്രോളും രക്തസമ്മര്‍ദ്ദവും കുറയ്ക്കാനും ഹൃദ്രോഗം, സ്ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യതകളെ കുറയ്ക്കാനും . സഹായിക്കും
ഒലീവ് ഓയിലിൽ അടങ്ങിയിട്ടുള്ള ആൻ്റിഓക്‌സിഡൻ്റുകളും ആൻ്റി-ഇൻഫ്ലമേറ്ററി സംയുക്തങ്ങളും സ്തനാർബുദം, വൻകുടൽ, പ്രോസ്റ്റേറ്റ് ക്യാൻസർ സാധ്യതകളെ കുറയ്ക്കും
മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളുടെ ഉറവിടമാണ് ഒലീവ് ഓയിൽ. ഇത് ദഹനത്തെ മെച്ചപ്പെടുത്താന്‍ സഹായിക്കും.
വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും ഒലീവ് ഓയില്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വളരെ നല്ലതാണ്.
ഒലീവ് ഓയിലിലെ ആൻ്റിഓക്‌സിഡൻ്റുകളും ആൻറി-ഇൻഫ്ലമേറ്ററി സംയുക്തങ്ങളും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. ഇവയില്‍ വിറ്റാമിന്‍ ഇ അടങ്ങിയിട്ടുണ്ട്