പിസ്തയുടെ ഗുണങ്ങൾ അറിയാം
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു. പ്രമേഹരോഗികൾക്ക് പിസ്ത ഗുണം ചെയ്യും.
പിസ്ത നാരുകളാൽ സമ്പന്നമാണ്. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
കണ്ണിൻറെ ആരോഗ്യം വർധിപ്പിക്കാൻ സഹായിക്കുന്ന ആൻറി ഓക്സിഡൻറുകളായ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ അടങ്ങിയിരിക്കുന്നു.
ദഹനം മികച്ചതാക്കാനും മലബന്ധം ഇല്ലാതാക്കാനും സഹായിക്കുന്നു.
പിസ്തയിൽ അമിനോ ആസിഡുകൾ അടങ്ങിയിരിക്കുന്നു. ഇത് പേശികളുടെ ആരോഗ്യത്തിന് ഗുണം ചെയ്യുന്നു.
ഓക്സിഡേറ്റീവ് നാശത്തിൽ നിന്ന് കോശങ്ങളെ സംരക്ഷിക്കുന്നു.
നാരുകൾ, പ്രോട്ടീൻ, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ ഉൾപ്പെടെ സുപ്രധാന ധാതുക്കൾ പിസ്തയിൽ അടങ്ങിയിരിക്കുന്നു.