സദ്ഗുണമുള്ള വ്യക്തി മനസാക്ഷിയുള്ളവനായിരിക്കും. മനസാക്ഷിയുള്ളവർ സദ്ഗുണമുള്ളവരും. അറിവാണ് ഒരാളുടെ സ്വഭാവത്തെ പ്രകടമാകുന്നു. ഇവ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.
മനസ്സിൽ നിന്നാണ് ചിന്തകൾ ഉണ്ടാകുന്നത്. ഒരു വ്യക്തിയുടെ മനസ്സാണ് എല്ലാത്തിനും ആധാരം. മനസ്സാണ് അവരെ മുന്നോട്ട് ലക്ഷ്യങ്ങളിലെത്താനായി നയിക്കുന്നത്.
നമ്മുടെ കർമ്മങ്ങൾ ജീവിതത്തെ ഒരുപാട് സ്വാധീനിക്കുന്നു. ശുദ്ധമായ ചിന്തകളോടെ പ്രവർത്തിക്കുകയും സംസാരിക്കുകയും ചെയ്താൽ അവയിൽ നിന്നും തീർച്ചയായും നിങ്ങൾക്ക് നല്ല ഫലങ്ങൾ ലഭിക്കും.
ഒരിക്കലും ആരയും എല്ലാ കാര്യങ്ങളിലും കുറ്റപ്പെടുത്തുകയോ വിമർശിക്കുകയോ ചെയ്യരുത്. നമ്മുടെ കാര്യസാധഅയത്തിനു വേണ്ടിയോ കോപത്തിനോ ആരേയും ഇരയാക്കരുത്. മനപൂർവ്വം ആരേയും വിമർശിക്കരുത്.
മറ്റുള്ളവരുടെ തെറ്റ് കണ്ടുപിടിക്കാൻ എളുപ്പമാണ്. എന്നാൽ അവനവന്റെ തെറ്റുകൾ കണ്ടെത്തുക എന്നതിലാണ് പ്രധാനം. സ്വയം തെറ്റുകൾ തിരുത്തി മുന്നോട്ടു പോകുമ്പോൾ ജീവിത വിജയം എളുപ്പത്തിൽ സാധ്യമാകുന്നു.
അനാവശ്യമായ ദേഷ്യം നിങ്ങളുടെ ജീവിതത്തെ ഇല്ലാതാക്കും. കോപം നിങ്ങളുടെ ലക്ഷ്യത്തെ ഇല്ലാതാക്കും.
ഇവിടെ നൽകിയിരിക്കുന്ന കാര്യങ്ങൾ പൊതുവായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്. സീ മീഡിയ ഇത് സ്ഥിരീകരിക്കുന്നില്ല.