ശരീരഭാരം കുറയ്ക്കാൻ ഈ ഭക്ഷണങ്ങൾ കിടുവാ...
നമ്മുടെ ഭക്ഷണക്രമത്തിൽ അൽപം മാറ്റം വരുത്തിയാൽ മതി തടി വെണ്ണപോലെ ഉരുകും എന്നാണ് പൊതുവെ പറയുന്നത്. അതിനായി നമുക്ക് ഇഡലി സാമ്പാറിനെ കുറിച്ചും ഒപ്പം ചില ഫ്രൂട്സുകളെ കുറിച്ചും നമുക്കിന്നറിയാം.
ഇത് കഴിക്കുന്നതിലൂടെ നിങ്ങൾക്ക് ഉപയോഗമുണ്ടാകും. ഇതിലൂടെ നിങ്ങൾക്ക് വേഗത്തിൽ ശരീരഭാരം കുറയ്ക്കാനും സഹായിക്കും.
ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ ഇഡ്ഡലിയും സാമ്പാറും നമ്മുടെ ശരീരത്തിന് ഗുണം ചെയ്യുമെന്നാണ്. ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ കഴിയുന്ന വളരെ ലഘുവായ ഭക്ഷണമാണിത്. ഒരു ദക്ഷിണേന്ത്യൻ വിഭവമാണിത്. ഇതിൽ എണ്ണ അടങ്ങിയിട്ടില്ല അതിനാൽ ഇത് കഴിക്കുന്നതിലൂടെ നിങ്ങളുടെ ഭാരം കുറയ്ക്കും. പ്രാതലിന് ഇഡ്ഡലി സാമ്പാർ കഴിക്കാം.
മുളപ്പിച്ച ധാന്യങ്ങൾ ഒരു പോഷകസമൃദ്ധമായ ഭക്ഷണ വസ്തുവാണ്, അതിൽ പ്രോട്ടീൻ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം കുറയ്ക്കാൻ നിങ്ങളെ സഹായിക്കും. ഇത് കഴിക്കുന്നതിലൂടെ ശരീരത്തിൽ ഇരുമ്പിൻ്റെ കുറവ് ഉണ്ടാകില്ല. ഇത് കഴിക്കുന്നത് പെട്ടെന്ന് വിശപ്പ് അനുഭവപ്പെടില്ല
പയർ പ്രോട്ടീൻ്റെ ഉറവിടമാണ്. പലതരം പയർവർഗ്ഗങ്ങളുണ്ട്. ഓരോരുന്നിന്റെയും രുചി വ്യത്യസ്തമാണ്. എന്നാൽ ശരീരഭാരം കുറയ്ക്കുന്നതിന് മഞ്ഞ പയർ നല്ലതാണ്. ഈ പയറിൽ കലോറി കുറവാണ്
റിപ്പോർട്ടുകൾ പ്രകാരം പ്രോട്ടീൻ്റെ ഏറ്റവും മികച്ച ഉറവിടമാണ് ചിക്കൻ. ഇത് ശരീരഭാരം കുറയ്ക്കാൻ വളരെയധികം സഹായിക്കും. അമിതവണ്ണം കുറയ്ക്കാൻ പരിമിതമായ അളവിൽ ചിക്കൻ കഴിക്കുന്നത് നല്ലതാണ്. തന്തൂരി ചിക്കനിൽ കലോറി കുറവാണ്. ഇത് കഴിക്കുന്നതിലൂടെ തടി കുറക്കാം.
പാലക് പനീർ ഭക്ഷണത്തിൽ ഉൾപ്പെടുത്തി ശരീരഭാരം നിയന്ത്രിക്കാം. പാലക് പനീറിൽ കലോറി കുറവും ധാരാളം പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. അത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
തൈര് വെള്ളരിക്ക ഉള്ളി എന്നിവ ചേർത്തുള്ള ഈ സാലഡ് വളരെയധികം രുചികരമാണ്. സ്വാദിനു പുറമെ ശരീരഭാരം കുറയ്ക്കാനും ഇതിന് കഴിയും. കാൽസ്യം അടങ്ങിയ ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ഇതിൽ അടങ്ങിയിരിക്കുന്ന നാരുകൾ നമുക്ക് പെട്ടെന്ന് വിശപ്പുണ്ടാക്കില്ല.
നിങ്ങൾക്ക് ശരീരഭാരം കുറയ്ക്കണമെങ്കിൽ മുട്ട ഓംലെറ്റ് ഉണ്ടാക്കി കഴിക്കുന്നത് നല്ലതാണ്. റൊട്ടി, ബ്രഡ്, ചോറ് എന്നിവയോടൊപ്പം ഓംലെറ്റ് കഴിക്കാം. ഇത് ഉണ്ടാക്കുമ്പോൾ അധിക എണ്ണ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക.