ഗർഭകാലത്ത് യോഗ പരിശീലിക്കുന്നത് ശാരീരത്തിനും മാനസിനും കൂടുതൽ ഊർജം നൽകും. ശരീരം വളരെയധികം മാറ്റങ്ങൾക്ക് വിധേയമാകുന്ന ഈ സമയത്ത് യോഗ ചെയ്യുന്നത് സമ്മർദ്ദം കുറയ്ക്കും. ഡോക്ടറുടെ നിർദ്ദേശം സ്വീകരിക്കേണ്ടത് പ്രധാനമാണ്. യോഗ ചെയ്യുന്നതിന്റെ ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം...
യോഗ പതിവായി പരിശീലിക്കുന്നത് രക്തചംക്രമണം മെച്ചപ്പെടുത്തുന്നു. അതുവഴി ഒരാളുടെ ശരീരത്തെ ചടുലവും ഫിറ്റുമായി നിലനിർത്തുന്നു.
ശരിയായ യോഗാസനങ്ങൾ പെൽവിക് ഭാഗത്തിന് അയവുവരുത്തുന്നതിലൂടെ സെർവിക്സിന് ചുറ്റുമുള്ള ആയാസവും മുറുക്കവും ഒഴിവാക്കും. തലകറക്കം, ഛർദ്ദി, മലബന്ധം എന്നിവ കുറയ്ക്കാനും ഇത് സഹായിക്കുന്നു.
യോഗയ്ക്കും പ്രാണായാമത്തിനും ഒരു വ്യക്തിയെ വളരെ പെട്ടെന്ന് ശാന്തമാക്കാൻ സാധിക്കും. പ്രസവവേദനയുടെ സമയത്ത് ഇത് വളരെയധികം ഗുണം ചെയ്യും.
യോഗാസനങ്ങൾ പ്രസവശേഷം വേഗത്തിൽ സുഖം പ്രാപിക്കാൻ സഹായിക്കുന്നു. യോഗാസനങ്ങളായ മർജാരിയാസന, കോണാസനം, വീർഭദ്രാസന, ത്രികോണാസന, ബധകോണാസന, വിപരീത കരണി, ശവാസന, യോഗിക് നിദ്ര എന്നിവ വളരെ പ്രയോജനകരമാണ്.
നമ്മൾ യോഗ പരിശീലിക്കുമ്പോൾ, നമ്മുടെ ശ്വസനരീതി ബോധപൂർവ്വം മെച്ചപ്പെടുത്തുന്നതിനായി നമ്മൾ പ്രവർത്തിക്കുന്നു. പ്രസവസമയത്ത് ഇത് നിങ്ങളെ സഹായിക്കും. ശ്വസിക്കുമ്പോൾ ശരീരത്തിനുണ്ടാകുന്ന പിരിമുറുക്കം നിങ്ങൾക്ക് മനസ്സിലാകും, ശേഷം ശ്വാസം വിടുമ്പോൾ, ഓരോ ശ്വാസത്തിലും നിങ്ങൾ സമ്മർദ്ദം ഒഴിവാക്കും.