Bone Health

ശരീരത്തിന് ഏറ്റവും ആവശ്യമുള്ള പോഷകമാണ് പ്രോട്ടീൻ. എല്ലുകൾക്കും മസിലുകൾക്കും കരുത്ത് നൽകാൻ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ദിവസേനയുള്ള ഡയറ്റിൽ ഉൾപ്പെടുത്തേണ്ടതാണ്. ദിവസവും കഴിക്കേണ്ട പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങളിതാ...

';

പാൽ

പാലിൽ ധാരാളം കാത്സ്യത്തോടൊപ്പം പ്രോട്ടീനുകളും അടങ്ങിയിട്ടുണ്ട്. ദിവസവും ഒരു ​​ഗ്ലാസ് ചൂട് പാൽ കുടിക്കുന്നത് മൊത്തത്തിലുള്ള ആരോ​ഗ്യം മെച്ചപ്പെടാൻ സഹായിക്കും.

';

പയർ വർ​ഗങ്ങൾ

പയർ വർ​ഗങ്ങളിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീൻ ആരോഗ്യകരമായ ഹൃദയത്തിനും മെച്ചപ്പെട്ട ദഹനത്തിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു. ഫൈബർ, ഫോളേറ്റ്, ഇരുമ്പ്, ഫോസ്ഫറസ്, പൊട്ടാസ്യം തുടങ്ങിയവയും പയർവർ​ഗങ്ങളിൽ അടങ്ങിയിരിക്കുന്നു.

';

മുട്ട

ദിവസവും ഒരു മുട്ട കഴിക്കണമെന്ന് പറയുന്നത് വെറുതെയല്ല. മുട്ടയിൽ പ്രോട്ടീൻ, അവശ്യ വിറ്റാമിനുകൾ, ധാതുക്കൾ, ആരോഗ്യകരമായ കൊഴുപ്പുകൾ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവ ധാരാളമടങ്ങിയിരിക്കുന്നു.

';

നട്സ്

വാൾനട്ട്, ബദാം, പിസ്ത തുടങ്ങിയ നട്സുകളിൽ പ്രോട്ടീൻ ധാരാളമായി അടങ്ങിയിരിക്കുന്നു. ഹൃദ്രോഗ സാധ്യത കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും നട്സ് സഹായിക്കും.

';

തെെര്

തൈരിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീനും കാത്സ്യവും എല്ലുകളുടേയും പല്ലുകളുടേയും ആരോഗ്യത്തിന് ​ഗുണം ചെയ്യുന്നു. ആമാശയത്തിന്റെ ആരോഗ്യം കൃത്യമായി നിലനിർത്തുന്നതിനും തൈര് ദിവസേന കഴിക്കുക.

';

ഓട്സ്

ഓട്സിൽ ഫൈബർ, മഗ്നീഷ്യം, സെലിനിയം, ഫോസ്ഫറസ്, പൊട്ടാസ്യം, സിങ്ക് എന്നിവയ്ക്ക് പുറമേ ധാരാളം പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. ഓട്സ് പാലിലോ, സ്മൂത്തിയായോ കഴിക്കാവുന്നതാണ്.

';

Disclaimer

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക

';

VIEW ALL

Read Next Story