Cardamom Water

ഏലയ്ക്കയിട്ട് തിളപ്പിച്ച വെള്ളത്തിന് നിരവധി ആരോ​ഗ്യ ​ഗുണങ്ങളുണ്ട്. ചിലർ സ്വാദിനായി ഏലയ്ക്ക ചായയിലിട്ട് കുടിക്കാറുമുണ്ട്. ഈ സുഗന്ധവ്യഞ്ജനത്തിൻ്റെ എല്ലാ ഗുണങ്ങളും ലഭിക്കാനുള്ള ഒരു എളുപ്പവഴി ഏലക്കയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുക എന്നതാണ്.

Zee Malayalam News Desk
Aug 19,2024
';

ദഹനം

ദഹനസംബന്ധമായ പല പ്രശ്‌നങ്ങളിൽ നിന്നും ആശ്വാസം ലഭിക്കാൻ ഏലയ്ക്ക സഹായിക്കുന്നു. ഏലയ്ക്ക ചേർത്ത വെള്ളം വയർ വീർക്കുന്നത് തടയുന്നു.

';

അണുബാധ

അണുബാധയെ ചെറുക്കാൻ സഹായിക്കുന്ന ആൻ്റിമൈക്രോബയൽ ​ഗുണങ്ങൾ ഏലയ്ക്കക്കുണ്ട്. അതിനാൽ, എല്ലാ ദിവസവും ഏലയ്ക്ക ചേർത്ത വെള്ളം കുടിക്കുന്നത് നിങ്ങളുടെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കും.

';

രക്തസമ്മർദ്ദം

ആൻ്റി ഓക്സിഡൻ്റുകൾ ധാരാളമടങ്ങിയ ഏലയ്ക്ക ഉയർന്ന രക്തസമ്മർദ്ദത്തെ നിയന്ത്രിക്കുന്നു. ദിവസവും ഏലയ്ക്കയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഹാനികരമായ ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കാൻ സഹായിക്കും.

';

ഹൃദയാരോഗ്യം

ഏലയ്ക്ക വെള്ളം കുടിക്കുന്നത് ഹൃദയാരോ​ഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. ഏലയ്ക്കാ വെള്ളം പതിവായി കുടിക്കുന്നത് കൊളസ്ട്രോൾ ബാലൻസ് മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

';

ഓറൽ ഹെൽത്ത്

നമ്മുടെ വായിലെ അണുക്കൾ വായ്നാറ്റം, കാവിറ്റീസ്, മോണ രോഗങ്ങൾ എന്നിവയ്ക്ക് കാരണമാകുന്നു. ആൻ്റിഓക്‌സിഡൻ്റും ആൻ്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും അടങ്ങിയിട്ടുള്ളതിനാൽ, ഏലയ്ക്കാ വെള്ളം പതിവായി കഴിക്കുന്നത് ഓറൽ ഹെൽത്തിനെ മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

';

എങ്ങനെ ഉണ്ടാക്കാം

‌‌3-4 പച്ച ഏലക്ക ചതച്ച് തിളച്ച വെള്ളത്തിൽ ചേർക്കുക. തീ കുറച്ച്, വെള്ളം ഏകദേശം 5-10 മിനിറ്റ് തിളപ്പിക്കുക. വെള്ളത്തിൻ്റെ നിറം മാറിയാൽ തീ ഓഫ് ചെയ്ത് തണുക്കാൻ വയ്ക്കുക. വെള്ളം അരിച്ചെടുത്ത് ഒരു ടേബിൾ സ്പൂൺ തേൻ ചേർത്തോ ചേർക്കാതെയോ കുടിക്കുക.

';

Disclaimer

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക

';

VIEW ALL

Read Next Story