ഉറക്കം കഴിഞ്ഞ് രാവിലെ എഴുന്നേൽക്കുമ്പോൾ നിങ്ങൾക്ക് നല്ല വിശപ്പുണ്ടാകാറുണ്ടോ? എങ്കിൽ നിങ്ങൾക്ക് എളുപ്പത്തിൽ തയ്യാറാക്കാവുന്ന ചില ഭക്ഷണങ്ങൾ ഇതാ.
മുട്ട ചിക്കിയതും നിങ്ങൾക്ക് ഇഷ്ടപ്പെട്ട പച്ചക്കറികളും കൂടി മിക്സ് ചെയ്യുക. ഇത് ഒരു ടോർട്ടിലയിൽ വ്രാപ്പ് ചെയ്യുക. പ്രോട്ടീൻ സമ്പുഷ്ടവും രുചികരവുമായ ഒരു അടിപൊളി ബ്രേക്ക്ഫാസ്റ്റ് തയ്യാർ.
ചിയാ സീഡ്സ് ബദാം പാലിൽ മിക്സ് ചെയ്ത് രാത്രി മുഴുവൻ ഫ്രിഡ്ജിൽ വയ്ക്കുക. ഫൈബർ ധാരാളമുള്ളതും എളുപ്പം ദഹിക്കുന്നതുമായ ബ്രേക്ക്ഫാസ്റ്റ് റെഡി.
ഗോതമ്പ് ബ്രെഡിൽ പീനട്ട് ബട്ടർ, വാഴപ്പഴം മുറിച്ചത് എന്നിവ വച്ച് സാൻഡ് വിച്ച് പോലെ തയ്യാറാക്കൂ. നിങ്ങൾക്ക് ഊർജ്ജം ലഭിക്കാനും വിശപ്പ് അകറ്റാനും മികച്ച കോമ്പിനേഷനാണ് ഇത്.
പഴങ്ങൾ, യോഗർട്ട് എന്നിവ നന്നായി ബ്ലെൻഡ് ചെയ്ത് ഒരു ബൗളിലേക്ക് മാറ്റി അതിലേക്ക് നട്സ്, ചിയ സീഡ്സ് എന്നിവ ടോപ്പിംഗ്സ് ആയി ഉപയോഗിക്കുക. പോഷക സമൃദമായ സ്മൂത്തി ബൗൾ തയ്യാർ.
നല്ല ക്രീമിയായ ഗ്രീക്ക് യോഗർട്ടിൽ ബദാം അല്ലെങ്കിൽ വാൽനട്ട് എന്നിവ ചേർത്ത് കഴിക്കുക. പ്രോട്ടീൻ സമ്പുഷ്ടമായതും വിശപ്പ് അകറ്റുന്നതുമായ ബ്രേക്ക്ഫാസ്റ്റിനായി ഇത് കഴിക്കാം.
മൾട്ടിഗ്രെയ്ൻ ബ്രെഡ്ഡ് ടോസ്റ്റ് ചെയ്ത് അതിലേക്ക് അവക്കാഡോ മാഷ് ചെയ്തത് ചേർക്കുക. ആരോഗ്യകരമായ കൊഴുപ്പും നാരുകളും അടങ്ങിയ ഒരു പ്രഭാതഭക്ഷണമാണിത്.