Reduce Belly Fat Quickly

അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ ഇതൊക്കെ സൂപ്പറാ...!

user Ajitha Kumari
user Jul 15,2024

How To Reduce Belly Fat

അടിവയറ്റിൽ അടിഞ്ഞു കൂടിയിരിക്കുന്ന കൊഴുപ്പാണോ നിങ്ങളുടെ പ്രശ്നം. എന്നാലേ... ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തിക്കൊള്ളു...

Turmeric For Belly Fat

മഞ്ഞളിൽ കാണപ്പെടുന്ന ആൻ്റിഓക്‌സിഡൻ്റായ കുർക്കുമിൻ കരളിൽ നിന്ന് വിഷവസ്തുക്കളെ ഇല്ലാതാക്കാനും തടി കുറയ്ക്കാൻ കരളിൻ്റെ പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കും

മഞ്ഞൾ

ആന്റി -ഇൻഫ്ലമേറ്ററി, ആൻ്റി-മൈക്രോബയൽ, ആൻ്റിഓക്‌സിഡൻ്റ്, ശക്തമായ ആന്റി വൈറൽ ഗുണങ്ങൾ എന്നിവ മഞ്ഞളിൽ അടങ്ങിയിരിക്കുന്നു.

മഞ്ഞൾ വെള്ളം

ശരീരത്തിലെ വീക്കം കുറയ്ക്കുന്നതിലും കുർക്കുമിൻ പ്രധാന പങ്ക് വഹിക്കുന്നു. ഇത് അമിതവണ്ണം തടയുന്നതിനും സഹായിക്കും. ദിവസവും വെറും വയറ്റിൽ മഞ്ഞൾ വെള്ളം കുടിക്കുന്നത് വയറിലെ ഫാറ്റ് കുറയ്ക്കാനും സഹായിക്കും

Garlic For Belly Fat

വെളുത്തുള്ളി കഴിക്കുന്നത് അമിതമായി ഭക്ഷണം കഴിക്കുന്നത് തടയും. വൈറ്റമിൻ ബി 6, സി, നാരുകൾ, കാൽസ്യം തുടങ്ങിയവ ശരീരഭാരം നിയന്ത്രിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കും.

വെളുത്തുള്ളി

ശരീരഭാരം കുറയ്ക്കുന്നതിന് ദിവസവും രണ്ടോ മൂന്നോ വെളുത്തുള്ളി ചവച്ചരച്ച് കഴിക്കാവുന്നതാണ്

Pepper For Belly Fat

കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയുന്നതിലൂടെ ശരീരഭാരം കുറയ്ക്കാനും കുരുമുളക് സഹായിക്കും

കുരുമുളക്

കുരുമുളകിൻ്റെ പ്രധാന ഘടകമായ പൈപ്പറിൻ പുതിയ കൊഴുപ്പ് കോശങ്ങളുടെ വളർച്ചയെ തടയും.

ഇഞ്ചി

ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് നല്ലതാണ് ഇഞ്ചി. ഇഞ്ചി വെള്ളം പതിവാക്കുന്നത് മെറ്റബോളിസം വർധിപ്പിക്കാനും കലോറി എരിച്ചുകളയാനും വയറിലെ കൊഴുപ്പിനെ ഇല്ലാതാക്കാനും സഹായിക്കും

Cinnamon For Belly Fat

ആന്റി-ഡയബറ്റിക്, ആന്റി-ഇൻഫ്ലമേറ്ററി, തെർമോജെനിസിസ് ഗുണങ്ങൾ അടങ്ങിയ കറുവപ്പട്ട വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും. ദിവസവും വെറും വയറ്റിൽ കറുവപ്പട്ട വെള്ളം കുടിക്കുന്നത് നല്ലതാണ്

കറുവപ്പട്ട

ഹൃദയത്തിൻ്റെയും രക്തക്കുഴലുകളുടെയും ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന നിരവധി ആൻ്റിഓക്‌സിഡൻ്റുകൾ കറുവപ്പട്ടയിൽ അടങ്ങിയിട്ടുണ്ട്.

VIEW ALL

Read Next Story