പണി പാലും വെള്ളത്തിൽ കിട്ടും! പാലിനൊപ്പം ഇവ ഒരിക്കലും കഴിക്കല്ലേ...
പാലും നേന്ത്രപ്പഴവും ഒരുമിച്ച് കഴിക്കുന്നതും നല്ലതല്ല. സ്റ്റാർച്ച് കൂടുതലുള്ള വാഴപ്പഴവും പ്രോട്ടീന്‍ ധാരാളം അടങ്ങിയ പാലും കൂടി ചേരുമ്പോൾ ദഹന പ്രശ്നങ്ങൾ ഉണ്ടാകും.
പാലും സിട്രസ് പഴങ്ങളും ഒരുമിച്ച് കഴിക്കാൻ പാടില്ല. സിട്രസ് പഴങ്ങള്‍ അസിഡിക് ആണ്. അത് പാലില്‍ ചേരുമ്പോള്‍ പാല്‍ പിരിയുന്നു. അതിനാല്‍ ഇവ ഒരുമിച്ച് വയറ്റിലെത്തുന്നത് ചിലരില്‍ ദഹനപ്രശ്‌നം, വയറിളക്കം, ഛര്‍ദ്ദി തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം.
പാലും തണ്ണിമത്തനും ഒരുമിച്ച് കഴിക്കുന്നത് ദഹനപ്രശ്നങ്ങൾ ഉണ്ടാകും. ശരീരത്തിൽ വിഷാംശം ഉണ്ടാവുകയും ഇത് ഛർദിക്ക് കാരണമാവുകയും ചെയ്യും.
പാലും മത്സ്യവും ഒരുമിച്ച് കഴിക്കുന്നതും ഗുരുതരമായ ദഹനപ്രശ്‌നങ്ങള്‍ക്ക് കാരണമാകാറുണ്ട്.
പാലിന്റെ കൂടെ തക്കാളി കഴിക്കുന്നത് നല്ലതല്ല. പാലിനൊപ്പം തക്കാളിയിലെ ആസിഡ് ഘടകം ചേരുന്നത് ചിലരില്‍ ദഹന പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.
സോഡ പോലുള്ള കാർബണേറ്റഡ് പാനീയങ്ങളും പാലിന്റെ കൂടെ കുടിക്കാൻ പാടില്ല.
പാലും റാഡിഷും ഒരുമിച്ച് കഴിക്കുന്നത് നല്ലതല്ല. ഇത് ദഹനപ്രശ്നങ്ങൾക്ക് വഴിയൊരുക്കും.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.