പോഷകസമ്പുഷ്ടമായ ഭക്ഷണങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന ഒരു ഭക്ഷ്യവസ്തുവാണ് വാഴപ്പഴം. ഇത് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് പലപ്പോഴും നമ്മുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്.
പ്രഭാതത്തിൽ നാം കഴിക്കുന്ന ഭക്ഷണങ്ങൾ പലപ്പോഴും ശ്രദ്ധയോടെ വേണം തിരഞ്ഞെടുക്കാൻ. കാരണം ഒരു മനുഷ്യനെ സംബന്ധിച്ച് പ്രഭാത്തിൽ അവർ കഴിക്കുന്ന ഭക്ഷണമാണ് ഒരു ദിവസത്തേക്കുള്ള ഇന്ധനം.
പോഷകസമൃദ്ധമെങ്കിലും പ്രഭാതത്തിൽ വാഴപ്പഴം കഴിക്കുന്നത് ആരോഗ്യത്തിന് ഒട്ടും നല്ലതല്ല. ഇത് ശാരീരികമായ പല പ്രശ്നങ്ങളും ഉണ്ടാക്കുന്നു. അവയെക്കുറിച്ചാണ് ഇവിടെ പറയുന്നത്
രാവിലത്തെ ഭക്ഷണമായി ഒരിക്കലും വാഴപ്പഴം തിരഞ്ഞെടുക്കരുത് കാരണം ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു.
പ്രഭാത ഭക്ഷണം എപ്പോഴും പ്രോട്ടീന് സമ്പുഷ്ടമായിരിക്കാൻ ശ്രദ്ധിക്കണം. എന്നാൽ പഴത്തിൽ പ്രോട്ടീൻ വളരെ കുറവാണ്. അതിനാൽ കഴിക്കാതിരിക്കുന്നതാണ് നല്ലത്.
പഴത്തിൽ ഫൈബറിന്റെ അളവ് വളരെ കുറവാണ്. അതിനാൽ രാവിലെ കഴിക്കുന്നത് ദഹനസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു.
വാഴപ്പഴം ചിലരിൽ അലർജി സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. അതിനാൽ പ്രഭാത ഭക്ഷണമായി വാഴപ്പഴം തിരഞ്ഞെടുക്കാതിരിക്കുന്നതാണ് ഉചിതം.