Chia Seeds

അമിതമായാൽ ചിയ വിത്തും.....അറിയാം ഇവയുടെ പാർശ്വഫലങ്ങൾ

Zee Malayalam News Desk
Oct 30,2024
';

ചിയ വിത്തുകൾ

ചിയ വിത്തിന്റെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് എല്ലാവർക്കുമറിയാവുന്നതാണ്. ധാരാളം പോഷകങ്ങളും നാരുകളും അടങ്ങിയ ചിയ വിത്തുകൾ ഗുണത്തിനറെ കാര്യത്തിൽ ഏറെ മുന്നിലാണ്.

';

പാർശ്വഫലങ്ങൾ

എന്നാൽ ചിയ വിത്തുകൾ അധികമായി കഴിച്ചാൽ എന്തെങ്കിലും പാർശ്വഫലം ഉണ്ടാകുമെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

';

ദഹന പ്രശ്നങ്ങൾ

ചിയ വിത്തുകൾ അളവിൽ കൂടുതൽ കഴിക്കുന്നത് ദഹനവ്യവസ്ഥയെ ദോഷകരമായി ബാധിക്കും. ഇത് വയറുവേദനയിലേക്ക് നയിച്ചേക്കാം.

';

പ്രമേഹം

ചിയ വിത്തുകളിൽ ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. നാരുകൾ വലിയ അളവിൽ കഴിക്കുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് വളരെ പെട്ടന്ന് കുറയും. അതിനാൽ പ്രമേഹരോഗികൾ ചിയ വിത്ത് കഴിക്കുമ്പോൾ സൂക്ഷിക്കുക.

';

രക്തസമ്മർദ്ദം

ചിയ വിത്തുകൾ അമിതമായി കഴിക്കുന്നത് നിങ്ങളുടെ രക്തസമ്മർദ്ദം വളരെ കുറയ്ക്കും. ചിയ വിത്തുകളിൽ ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദ്ദം കുറയുന്നതിന് കാരണമാകും.

';

മലബന്ധം

ചിയ വിത്തുകൾ വളരെയധികം കഴിക്കുന്നത് മലബന്ധത്തിനുള്ള സാധ്യത വർധിപ്പിക്കും. അതിനാൽ, ഡോക്ടറുടെ മാർഗനിർദേശപ്രകാരം ദിവസവും രാവിലെ ഒന്നോ രണ്ടോ ടേബിൾസ്പൂൺ ചിയ വിത്തുകൾ മാത്രം കഴിക്കുന്നതാണ് ഉചിതം.

';

വൻകുടൽ പുണ്ണ്

വൻകുടൽ പുണ്ണ് അല്ലെങ്കിൽ ക്രോൺസ് രോഗം പോലുള്ള കോശജ്വലന രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവർ ചിയ വിത്തുകൾ കഴിക്കുന്നത് കുറയ്ക്കുക.

';

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

';

VIEW ALL

Read Next Story