മഞ്ഞൾ വെള്ളം പതിവായി കുടിക്കാറുണ്ടോ? പണി കിട്ടും!
മഞ്ഞളിന്റെ അമിതോപയോഗം ചിലരില്‍ തലവേദനയും തലകറക്കവും ഉണ്ടാക്കാം. അതിനാല്‍ മിതമായ അളവില്‍ മാത്രം ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുക.
അസിഡിറ്റി പ്രശ്നമുള്ളവര്‍ മഞ്ഞള്‍ വെള്ളം അമിതമായി കുടിക്കുന്നത് വയറിലെ അസ്വസ്ഥതകള്‍ കൂടാന്‍ കാരണമാകും.
അമിതമായി മഞ്ഞള്‍ വെള്ളം കുടിക്കുന്നത് ശരീരത്തിന്റെ ഇരുമ്പിനെ ആഗിരണം ചെയ്യാനുള്ള കഴിവ് കുറയ്ക്കുന്നു.
മഞ്ഞളിൽ അടങ്ങിയിരിക്കുന്ന ചില സംയുക്തങ്ങൾ ചില ആളുകൾക്ക് അലർജിയുണ്ടാക്കുന്നു. ഇവ തിണർപ്പ്, കുരുക്കൾ, ശ്വാസതടസ്സം എന്നിവയ്ക്ക് കാരണമാകും.
വൃക്കയിലെ കല്ലുകൾ വരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്ന ഓക്സലേറ്റുകളും മഞ്ഞളിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ മഞ്ഞൾ വെള്ളം അധികം കുടിക്കാതിരിക്കാൻ ശ്രദ്ധിക്കുക.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.