ആരോഗ്യത്തിന് ഹാനികരം

ഉപ്പ് ശരീരത്തിന് അത്യന്താപേക്ഷിതമാണെങ്കിലും ഉപ്പ് അമിതമായി കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. ഉപ്പ് അമിതമായാൽ പ്രശ്നങ്ങൾ ഉണ്ടാകാം. ജീവൻ അപഹരിക്കുന്ന പല രോഗങ്ങൾക്കും ഇത് കാരണമാകുന്നു

Zee Malayalam News Desk
Jan 13,2024
';

ഭക്ഷണം

ഉപ്പ് കഴിക്കുന്നത് മിതമായിരിക്കണം. അമിതമായി കഴിക്കുന്നത് പല ആരോ​ഗ്യ പ്രശ്നങ്ങൾക്കും കാരണമാകുന്നു.

';

വറുത്ത ഭക്ഷണങ്ങൾ

ഉപ്പിട്ട വറുത്ത ഭക്ഷണങ്ങൾ ഇരട്ടി ഭീഷണി ഉയർത്തുന്നു. നിലക്കടല, ബദാം, പിസ്ത തുടങ്ങി വിവിധ പോഷകഗുണമുള്ള ഭക്ഷണങ്ങളിൽ ചിലർ ഉപ്പ് ചേർത്ത് വറുത്ത് കഴിക്കാറുണ്ട്. അത് ആരോ​ഗ്യത്തിന് വലിയ ഭീഷണിയാണ് ഉണ്ടാക്കുന്നത്.

';

ഉപ്പ്

കാരണം ഇത്തരം ഭക്ഷണങ്ങളിൽ എല്ലാം സ്വാഭാവികമായ ഉപ്പും ഓയിലും അടങ്ങിയിട്ടുണ്ട്. അതിലേക്ക് നാം വീണ്ടും ഉപ്പും മറ്റും ചേർക്കുന്നതിലൂടെ അവ അനാരോ​ഗ്യകരമായി മാറുന്നു.

';

രക്തസമ്മര്ദ്ദം

ഉപ്പ് അമിതമായി കഴിക്കുന്നത് രക്തസമ്മർദ്ദം വർദ്ധിപ്പിക്കും. അച്ചാർ പോലെയുള്ള ഭക്ഷണങ്ങളിൽ ഉപ്പ് ധാരാളമായതിനാൽ ഇത് കുറയ്ക്കാൻ ഡോക്ടർമാർ തന്നെ നിർദ്ദേശിക്കുന്നു

';

ചർമ്മം

ഉപ്പ് അമിതമായി കഴിക്കുന്നത് ചർമ്മപ്രശ്നങ്ങൾക്ക് കാരണമാകും. ശരീരത്തിൽ ചൊറിച്ചിൽ പ്രശ്നം ഉണ്ടാകാം. വ്രണവും ചർമ്മത്തിൽ ചുവന്ന തിണർപ്പുകളും രൂപപ്പെടും. ഈ ലക്ഷണങ്ങള് ഉണ്ടെങ്കില് ശരീരത്തില് സോഡിയം വർദ്ധിച്ചതായി മനസ്സിലാക്കാം

';

അസ്ഥി

അമിതമായ ഉപ്പ് കഴിക്കുന്നത് കാരണം, ശരീരത്തിലെ കാൽസ്യത്തിന്റെ അളവ് കുറയാൻ തുടങ്ങുന്നു, ഇത് മൂലം അസ്ഥികൾ ദുർബലമാകാൻ തുടങ്ങുന്നു. ഇത് ഭാവിയിൽ ഓസ്റ്റിയോപൊറോസിസ് പോലുള്ള രോഗങ്ങൾക്ക് കാരണമാകും (നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന എല്ലാ വിവരങ്ങളും പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല. ഏതെങ്കിലും വിവരങ്ങൾ നടപ്പിലാക്കുന്നതിന് മുമ്പ്, ദയവായി ബന്ധപ്പെട്ട വിദഗ്ദ്ധനെ സമീപിക്കുക.)

';

VIEW ALL

Read Next Story