പോഷകങ്ങളുടെ കലവറയാണ് ബദാം. പോഷകങ്ങളുടെ പവർ-പാക്ക് സ്രോതസ്സാണ് ബദാം എന്ന കാര്യത്തില്‍ സംശയമില്ല.
വിറ്റാമിനുകളും ധാതുക്കളും പോഷകങ്ങളും കൊണ്ട് സമ്പന്നമാണ് ബദാം.
ബദാം കഴിയ്ക്കുന്നത് കൊണ്ട് പ്രയോജനങ്ങള്‍ ഏറെയാണ്. ബദാം ദീർഘായുസും മസ്തിഷ്ക ശേഷിയും വർദ്ധിപ്പിക്കുന്നു. ബദാമില്‍ കൊഴുപ്പ് ഉണ്ടെങ്കിലും അത് ആരോഗ്യകരവും പോഷകപ്രദവുമാണ്.
എന്നാല്‍, പവർ-പാക്ക് സ്രോതസായ ബദാം ശരിയായ രീതിയില്‍ കഴിയ്ക്കേണ്ടത് അനിവാര്യമാണ്. എങ്കില്‍ മാത്രമേ പോഷക ഗുണങ്ങള്‍ ലഭിക്കൂ.
കടുപ്പമേറിയ നട്‌സ് ആണ് ബദാം. അതിനാല്‍ത്തന്നെ അത് ദഹിപ്പിക്കാൻ ബുദ്ധിമുട്ടുണ്ടാക്കും. അതിനാല്‍, ബദാം കഴിയ്ക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം.
ബദാം രാത്രിയില്‍ കുതിര്‍ത്ത് വച്ച ശേഷം പുലര്‍ച്ചെ അതിന്‍റെ തവിട്ടു നിറത്തിലുള്ള പുറം തൊലി കളഞ്ഞശേഷം വെറും വയറ്റില്‍ കഴിയ്ക്കുന്നതാണ് ഉത്തമം.
ബദാം നാരുകളും പ്രോട്ടീനും കൊണ്ട് സമ്പന്നമാണ്. ഇത് വിശപ്പ് കുറയ്ക്കുകയും അമിതമായി കഴിക്കുന്നതിൽ നിന്ന് നിങ്ങളെ തടയുകയും ശരീര ഭാരം കൂടുന്നത് തടയുകയും ചെയ്യും.