പുതിനയില വളരെ ആരോഗ്യഗുണങ്ങൾ ഉള്ളതാണ്. എന്നാൽ, ചില ആളുകൾക്ക് ഇത് അലർജിയുണ്ടാക്കും. പുതിനയിലയുടെ പാർശ്വഫലങ്ങൾ എന്തെല്ലാമാണെന്ന് അറിയാം.
അലർജിയുള്ള ആളുകൾ പുതിനയില കഴിക്കുന്നത് ആസ്മയ്ക്ക് കാരണമാകും.
വലിയ അളവിൽ പുതിന കഴിച്ചാൽ നെഞ്ചെരിച്ചിൽ ഉണ്ടാകും.
പുതിനയില അമിതമായി കഴിക്കുന്നത് ഛർദ്ദിക്ക് കാരണമാകും.
പുതിനയില ധാരാളം കഴിക്കുന്നത് മൂലം വയറുവേദനയും ഉണ്ടാകാം.
വൃക്കയിൽ കല്ലുള്ളവർ പുതിനയില കഴിക്കരുത്.
പ്രമേഹരോഗമുള്ളവരും രക്തസമ്മർദ്ദമുള്ളവരും പുതിനയില കഴിക്കുന്നത് ഒഴിവാക്കണം.
കുഞ്ഞുങ്ങൾക്ക് പെപ്പർമിന്റ് ഓയിൽ ഉപയോഗിക്കുന്നത് ഗുണകരമല്ല. ഇത് അവരുടെ ശ്വസനത്തെ ബാധിക്കും.