ക്വിനോവ ഒരു ഗ്ലൂട്ടൻ രഹിത ഭക്ഷണമാണ്. ഇതിൽ ഉയർന്ന അളവിൽ പ്രോട്ടീനും അവശ്യ അമിനോ ആസിഡുകളും അടങ്ങിയിരിക്കുന്നു.
മിക്ക പഴങ്ങളും പച്ചക്കറികളും ഗ്ലൂട്ടൻ രഹിതമാണ്. വിറ്റാമിനുകൾ, ധാതുക്കൾ, ആന്റി ഓക്സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമാണ് ഇവ.
ഉരുളക്കിഴങ്ങ് ഗ്ലൂട്ടൻ രഹിതവും അവശ്യ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയതുമാണ്.
പാൽ, തൈര്, ചീസ് തുടങ്ങിയ മിക്ക പാൽ ഉത്പന്നങ്ങളും ഗ്ലൂട്ടൻ രഹിതമാണ്. എന്നാൽ, ചിലർക്ക് പാൽ ഉത്പന്നങ്ങൾ അലർജിക്ക് കാരണമാകും.
ബീൻസ്, പയർ, ചെറുപയർ തുടങ്ങിയ പയറുവർഗങ്ങൾ ഗ്ലൂട്ടൻ രഹിതമായ പ്രോട്ടീനുകളുടെയും നാരുകളുടെയും മികച്ച ഉറവിടമാണ്.
മുട്ട പ്രോട്ടീന്റെ മികച്ച ഉറവിടമാണ്. മുട്ട ഗ്ലൂട്ടൻ രഹിത ഭക്ഷണമാണ്. ഇത് വിവിധ രീതികളിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്താം.
മത്സ്യം ഗ്ലൂട്ടൻ രഹിതവും അവശ്യ പ്രോട്ടീനുകൾ ഉൾപ്പെടുന്നവയുമാണ്.
ബദാം, അണ്ടിപ്പരിപ്പ്, നിലക്കടല, ചിയ വിത്തുകൾ, ഫ്ലാക്സ് സീഡുകൾ എന്നിവ ഗ്ലൂട്ടൻ രഹിതവും ആരോഗ്യകരമായ കൊഴുപ്പുകളും നാരുകളും പ്രോട്ടീനും അടങ്ങിയവയുമാണ്.