ബീറ്റാ കരോട്ടിൻ ധാരാളമായി അടങ്ങിയ പച്ചക്കറിയാണ് ക്യാരറ്റ്. ഇവ ശരീരത്തിൽ ആഗിരണം ചെയ്യപ്പെടുമ്പോൾ വിറ്റാമിൻ എ ആയി മാറുന്നു. ഇത് കണ്ണിന്റെ ആരോഗ്യത്തിന് പ്രധാനപ്പെട്ട പോഷകമാണ്.
കണ്ണുകളുടെ ആരോഗ്യത്തിന് ആവശ്യമായ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നീ ആന്റിഓക്സിഡന്റുകൾ ധാരാളമായി ചീരയിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ ഇവ പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്താം.
മധുരക്കിഴങ്ങിൽ വിറ്റാമിൻ എ, ബീറ്റാ കരോട്ടിൻ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ബീറ്റാ കരോട്ടിൻ കാഴ്ച മെച്ചപ്പെടുത്തുമ്പോൾ, വിറ്റാമിൻ എ വരണ്ട കണ്ണിന്റെ ലക്ഷണങ്ങളെ ലഘൂകരിക്കുന്നു.
കപ്പലണ്ടി, ബദാം, വാള്‍നട്ട് തുടങ്ങിയവ കഴിക്കുന്നത് കാഴ്ച ശക്തിക്ക് വളരെ നല്ലതാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ ഇ തിമിരം വരുന്നത് തടയുന്നു.
നെല്ലിക്ക, കണ്ണിനുണ്ടാകുന്ന കേടുപാടുകൾ തടയാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റായ വിറ്റാമിൻ സിയാൽ സമ്പന്നമാണ്. ഇത് കണ്ണിനെ ബലപ്പെടുത്തുകയും കോര്‍ണിയയില്‍ കൊളാജന്‍ ഉത്പാദനം വര്‍ധിപ്പിക്കുകയും ചെയ്യുന്നു
മീനുകളില്‍ ധാരാളം ഒമേഗ - 3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇവ കാഴ്ച ശക്തി കൂട്ടാന്‍ സഹായിക്കുന്ന ഏറ്റവും നല്ല ഘടകമാണ്.
വിറ്റാമിന്‍ സിയുടെ മികച്ച സ്രോതസ്സാണ് പേരക്ക. ഇവ തിമിര സാധ്യത കുറയ്ക്കുന്നു. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)