World Spine Day 2023: ലോക നട്ടെല്ല് ദിനം എല്ലാ വർഷവും ഒക്ടോബർ 16 ന് ആഘോഷിക്കുന്നു. നട്ടെല്ലിന്‍റെ ആരോഗ്യത്തെക്കുറിച്ച് ആളുകളെ ബോധവാന്മാരാക്കുകയും ആരോഗ്യകരവും സജീവവുമായ ജീവിതം നയിക്കാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ ദിനം കൊണ്ട് ലക്ഷ്യമിടുന്നത്.

Zee Malayalam News Desk
Oct 16,2023
';


ശരീരത്തിന് നിശ്ചിത ആകൃതിയും ഉറപ്പും നല്‍കുകയും ശരീരത്തെ നിവർന്നു നില്ക്കുന്നതിനും ചലിക്കുന്നതിനും സഹായിക്കുകയും ചെയ്യുന്ന അസ്ഥികളുടെ ഒരു നിരയെയാണ് നട്ടെല്ല് എന്ന് പറയുന്നത്. കേന്ദ്ര നാഡീവ്യൂഹത്തിന്‍റെ പ്രധാന ഭാഗമായ സുഷുമ്നാ നാഡിയുടെ സംരക്ഷണകവചം കൂടിയാണ് നട്ടെല്ല്.

';


നമ്മുടെ ശരീരത്തിന്‍റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് നട്ടെല്ലിന്‍റെ ആരോഗ്യം വളരെ പ്രധാനമാണ്. അതിനാൽതന്നെ നമ്മുടെ നട്ടെല്ലിനെ പരിപാലിക്കേണ്ടത് വളരെ പ്രധാനമാണ്.

';


ആരോഗ്യകരമായ ഭക്ഷണക്രമം, പതിവായ വ്യായാമം, ഇരിയ്ക്കുമ്പോഴും നില്‍ക്കുമ്പോഴും ശരിയായ രീതി പിന്തുടരുക എന്നീ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് വഴി നട്ടെല്ലിനെ ആരോഗ്യകരമായി നിലനിർത്താം.

';

നട്ടെല്ലിന്‍റെ ആരോഗ്യത്തെ ബാധിക്കുന്ന ചില ആരോഗ്യ പ്രശ്നങ്ങളും ദുശീലങ്ങളും

നട്ടെല്ലിന്‍റെ ആരോഗ്യത്തെ ബാധിക്കുന്ന ഒന്നാണ് അമിതമായ ശരീരഭാരം. പൊണ്ണത്തടി നട്ടെല്ലിന്‍റെ ആരോഗ്യത്തെ സാരമായി ബാധിക്കും. ശരീരഭാരം കൂടുന്നതുവഴി നട്ടെല്ലില്‍ ഏല്‍ക്കുന്ന സമ്മര്‍ദ്ദവും വര്‍ദ്ധിക്കുന്നു. ഇതാണ് നട്ടെല്ലിന്‍റെ ആരോഗ്യത്തെ ബാധിക്കുക.

';

പുകവലി

നട്ടെല്ലിന്‍റെ ആരോഗ്യത്തെ ബാധിക്കുന്ന മറ്റൊന്നാണ് പുകവലി. ഇതില്‍ അടങ്ങിയിരിയ്ക്കുന്ന നിക്കോട്ടിന്‍ നട്ടെല്ലിലേയ്ക്ക് ഓക്സിജനും പോഷകങ്ങളും എത്തുന്നത്‌ തടസപ്പെടുത്തുന്നു.

';

ചില ഭക്ഷണ പദാര്‍ത്ഥങ്ങള്‍

റെഡ് മീറ്റ്‌, പ്രോസസ്ദ് ഫുഡ്‌, പഞ്ചസാര എന്നിവ അമിതമായി കഴിയ്ക്കുന്നത് നട്ടെല്ലിന്‍റെ ആരോഗ്യത്തെ ബാധിക്കും.

';

ഒരേ പൊസിഷനില്‍ ഏറെ നേരം ഇരിയ്ക്കുകയോ നില്‍ക്കുകയോ ചെയ്യുന്നത്

ഒരേ പൊസിഷനില്‍ ഏറെ നേരം ഇരിയ്ക്കുകയോ നില്‍ക്കുകയോ ചെയ്യുന്നത് നട്ടെല്ലിന്‍റെ ആരോഗ്യത്തെ സാരമായി ബാധിക്കും. അതിനാല്‍ ഇടയ്ക്ക് രണ്ട് മിനിറ്റ് നടക്കുന്നത് നട്ടെല്ലിനെ സജീവമാക്കാന്‍ സഹായിയ്ക്കും.

';

വ്യായാമം ചെയ്യാതിരിയ്ക്കുന്നത്

അല്‍പസമയം പോലും വ്യായാമം ചെയ്യാതിരിയ്ക്കുന്നത് നട്ടെല്ലിന്‍റെ ആരോഗ്യത്തെ ബാധിക്കും.

';

VIEW ALL

Read Next Story