Dinner Time: അത്താഴം

രാത്രി 7 മണിക്ക് ശേഷം അത്താഴം കഴിക്കുന്നത് റിഫ്ലക്സ്, മെറ്റബോളിക് സിൻഡ്രോം, ഭാരക്കൂടുതൽ എന്നിങ്ങനെ നിരവധി ആരോ​ഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. അത്താഴത്തിനും ഉറങ്ങുന്ന സമയത്തിനും ഇടയിൽ രണ്ടോ മൂന്നോ മണിക്കൂർ ഇടവേള നിലനിർത്തേണ്ടത് പ്രധാനമാണ്.

Zee Malayalam News Desk
Oct 29,2023
';

ആരോഗ്യമുള്ള ഹൃദയം

ഉറങ്ങുന്നതിന് രണ്ടോ മൂന്നോ മണിക്കൂർ മുമ്പ് ഭക്ഷണം കഴിക്കുകയാണെങ്കിൽ, അത് ഹൃദയാരോഗ്യം നിലനിർത്താൻ സഹായിക്കും. ഇത് രക്തസമ്മർദ്ദം നിയന്ത്രണത്തിലാക്കുകയും ഉറങ്ങുന്നതിനുമുമ്പ് കൊഴുപ്പുള്ള ഭക്ഷണങ്ങളുടെ ഉപയോഗം കുറയ്ക്കുകയും ചെയ്യുന്നു.

';

ഹോർമോൺ ബാലൻസ്

നിങ്ങളുടെ ശരീരത്തിലെ ഹോർമോണുകളെ നിലനിർത്താൻ സഹായിക്കുന്നതിനാൽ, വൈകുന്നേരം 7 മണിക്ക് മുമ്പ് ഭക്ഷണം കഴിക്കേണ്ടത് പ്രധാനമാണ്. ഉറങ്ങുന്നതിന് തൊട്ടുമുമ്പ് ഭക്ഷണം കഴിച്ചാൽ ദഹനക്കേടും വയറു വീർക്കലും ഉണ്ടാകാം.

';

ബ്ലഡ് ഷു​ഗർ

ഉറങ്ങുന്നതിന് തൊട്ടുമുമ്പ് ഭക്ഷണം കഴിക്കുമ്പോൾ അത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കും. ഇത് ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത വർദ്ധിപ്പിക്കും. അതിനാൽ, വൈകുന്നേരം 7 മണിക്ക് മുമ്പ് ഭക്ഷണം കഴിക്കുന്നത് നല്ലതാണ്.

';

ഉറക്കം

ഉറങ്ങുന്നതിന് തൊട്ടുമുമ്പ് ഭക്ഷണം കഴിച്ചാൽ, വയറുവേദനയും ദഹനക്കേടും നിങ്ങളുടെ ഉറക്കത്തെ തടസ്സപ്പെടുത്തും. ഉറങ്ങുന്നതിന് രണ്ടോ മൂന്നോ മണിക്കൂർ മുമ്പ് കഴിക്കുന്നത് ഭക്ഷണം ദഹിപ്പിക്കാനും രാത്രിയിൽ ശരിയായ വിശ്രമം കിട്ടാനും സഹായിക്കും. ഇത് നിങ്ങളുടെ ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തും.

';

അമിതവണ്ണം

ഉറങ്ങുന്നതിന് തൊട്ടുമുമ്പ് അത്താഴം കഴിച്ചാൽ, ഭക്ഷണം ശരിയായി ദഹിക്കുകയുമില്ല അത് ഊർജമായി ഉപയോഗിക്കപ്പെടുകയുമില്ല. പകരം, അത് നിങ്ങളുടെ ശരീരത്തിൽ കൊഴുപ്പായി സംഭരിക്കപ്പെടും. ഇത് അമിതവണ്ണത്തിനുള്ള സാധ്യത വർദ്ധിപ്പിക്കും.

';

VIEW ALL

Read Next Story