രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന വേനൽക്കാല പാനീയങ്ങൾ
വെള്ളം ശരീരത്തെ നിർജ്ജലീകരണത്തിൽ നിന്ന് സംരക്ഷിക്കുന്നു. ശുദ്ധമായ ജലം കുടിക്കേണ്ടത് പ്രധാനമാണ്.
മധുരം ചേർക്കാത്ത ഐസ് ടീ ആരോഗ്യകരമായ പാനീയമാണ്. ഇതിനായി ഗ്രീൻ ടീ, ബ്ലാക്ക് ടീ, ഹെർബൽ ടീ എന്നിവ തിരഞ്ഞെടുക്കുക. ഗ്രീൻ ടീയിൽ ആൻറി ഓക്സിഡൻറുകൾ അടങ്ങിയിട്ടുണ്ട്.
വെള്ളരിക്കയും പുതിനയിലും ചേർത്ത കുക്കുമ്പർ മിൻറ് ഇൻഫ്യൂസ്ഡ് വാട്ടർ ആരോഗ്യകരമായ പാനീയമാണ്.
പ്രകൃതിദത്ത ഇലക്ട്രോലൈറ്റ് പാനീയമാണ് തേങ്ങാവെള്ളം. ഇതിൽ പൊട്ടാസ്യം അടങ്ങിയിരിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കാതെ ശരീരത്തിന് ആവശ്യമായ ജലാംശം നൽകുന്നു.
മോര് ഉപയോഗിച്ച് തയ്യാറാക്കുന്ന പാനീയമാണ് ബട്ടർ മിൽക്ക്. ഇത് പ്രോബയോട്ടിക്കുകളുടെയും ഇലക്ട്രോലൈറ്റുകളുടെയും മികച്ച ഉറവിടമാണ്.
കാരറ്റ്, സെലറി, ചീര, ബീറ്റ്റൂട്ട് പോലുള്ള ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ പച്ചക്കറികൾ ഉപയോഗിച്ച് ജ്യൂസ് തയ്യാറാക്കി കുടിക്കുന്നത് ആരോഗ്യകരമാണ്.
നാരുകളാൽ സമ്പുഷ്ടവും ഉന്മേഷദായകവുമായ പാനീയത്തിനായി ചിയ സീഡ്സ് ചേർത്ത വെള്ളം തയ്യാറാക്കുക.
ബെറിപ്പഴങ്ങൾ ചേർത്ത് പാനീയം തയ്യാറാക്കി കുടിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.