അറിയാം ടീ ട്രീ ഓയിലിന്റെ ഉപയോഗവും അതിന്റെ ഗുണങ്ങളും..
മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകളെ നശിപ്പിക്കാൻ കഴിയുന്ന ഒരു നാച്ചുറൽ ആന്റി സെപ്റ്റിക് ആണ് ടീ ട്രീ. ബ്രേക്ക്ഔട്സ് ഉണ്ടാകുന്നത് തടയാൻ ഇതിലൂടെ സാധിക്കും.
ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള ടീ ട്രീ ഓയിൽ വീക്കം കുറയ്ക്കാൻ സഹായിക്കുന്നു.
താരനെയും അത് മൂലം ഉണ്ടാകുന്ന ചൊറിച്ചിലും തടയാൻ സഹായിക്കുന്നതാണ് ടീ ട്രീ ഓയിൽ. ഇത് തലയോട്ടി കൂടുതൽ മോയ്സ്പറൈസ് ചെയ്യാൻ സഹായിക്കും.
ശരീരദുർഗന്ധത്തിന് കാരണമാകുന്ന ബാക്ടീരിയകളെ ചെറുക്കാനുള്ള കഴിവ് ടീ ട്രീ ഓയിലിനുണ്ട്. ഇതൊരു നാച്ചുറൽ ഡിയോഡറന്റായി ഉപയോഗിക്കാവുന്നതാണ്.
വീട്ടിൽ തറകൾ തുടയ്ക്കാനും അണുവിമുക്തമാക്കുന്നതിനും മറ്റും ഇത് ഉപയോഗിക്കാവുന്നതാണ്.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.