ഫിറ്റ്നസ് നിലനിർത്താൻ യോഗ വളരെ പ്രധാനമാണ്. യോഗയിലൂടെ ശാരീരികമായും മാനസികമായും ആരോഗ്യമുള്ളവരാകാം.
തുടക്കക്കാർക്ക് എല്ലാ ദിവസവും എളുപ്പത്തിൽ പരിശീലിക്കാവുന്ന യോഗ ആസനങ്ങളെ കുറിച്ചറിയാം...
എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഒന്നാണ് വജ്രാസനം. അടിവയറിലെ രക്തയോട്ടം വർദ്ധിക്കുകയും ദഹനം മെച്ചപ്പെടുകയും ചെയ്യും. കാലുകളുടെയും തുടകളുടെയും ഞരമ്പുകളെ ശക്തിപ്പെടുത്തും. കാൽമുട്ടിനും കണങ്കാലുമായി ബന്ധപ്പെട്ട പ്രശ്നമുള്ളവർ ഇത് ചെയ്യരുത്.
ഇത് ചെയ്യുന്നത് വഴക്കവും സന്തുലിതാവസ്ഥയും ശക്തിയും വർദ്ധിപ്പിക്കുന്നു. നട്ടെല്ലിലെയും ഇടുപ്പിലെയും സമ്മർദ്ദത്തിൽ നിന്ന് ആശ്വാസം നൽകും. മലബന്ധം കൊണ്ട് ബുദ്ധിമുട്ടുന്നവർക്കും ഇത് ഗുണം ചെയ്യും. കാൽമുട്ടുകൾ, ഇടുപ്പ്, നട്ടെല്ല്, മൈഗ്രേൻ, കഴുത്തിന് പരുക്ക് എന്നിവ ഉള്ളവർ ഇത് ഒഴിവാക്കണം.
ദിവസവും ഇത് ചെയ്യുന്നത് കാലുകൾക്ക് ബലം നൽകുന്നു. ഫോക്കസ് വർദ്ധിപ്പിക്കാനും കാലുകൾ ശക്തിപ്പെടുത്താനും ബാലൻസ് മെച്ചപ്പെടുത്താനും സഹായിക്കും. കാൽമുട്ടിനും കണങ്കാലിനും ഇടുപ്പിനും പരിക്കേറ്റവരും ഉയർന്ന രക്തസമ്മർദ്ദമോ തലകറക്കമോ ഉള്ളവരും ഇത് ഒഴിവാക്കണം.