ശരീരത്തിൽ പ്രോട്ടീന്റെ കുറവ് പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടാക്കിയേക്കാം. പ്രോട്ടീൻ അടങ്ങിയ ഭക്ഷണം മിതമായ അളവിൽ കഴിക്കുന്നത് ശരീരത്തിന് ആവശ്യമായ ഊർജം നൽകുന്നു.
മത്സ്യം, മുട്ട, പാൽ, പയർവർഗങ്ങൾ തുടങ്ങിയവയിൽ മാത്രമല്ല നിരവധി പഴങ്ങളിലും പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. ഏതൊക്കെ പഴങ്ങൾ എന്ന് നമ്മുക്ക് നോക്കാം.
പൊട്ടാസിയത്തിന് പുറമേ പ്രോട്ടീനും അടങ്ങിയിരിക്കുന്ന ഒന്നാണ് നേന്ത്രപ്പഴം
പേരയ്ക്കയിൽ ധാരാളം പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. പ്രോട്ടീൻ ലഭിക്കുന്നതിനായി പേരയ്ക്ക കഴിക്കുന്നത് നല്ലതാണ്. വിറ്റാമിൻ സിയും ഫൈബറും പേരയ്ക്കയിൽ ധാരാളമുണ്ട്.
ഏറ്റവും കൂടുതൽ പ്രോട്ടീൻ അടങ്ങിയിരിക്കുന്ന പഴങ്ങളിൽ ഒന്നാണ് അവക്കാഡോ. ഒരു മീഡിയം സൈസ് അവക്കാഡോയിൽ മൂന്ന് ഗ്രാം പ്രോട്ടീൻ വരെ അടങ്ങിയിരിക്കുന്നു.
ധാരാളം വിറ്റാമിൻസും ഫൈബറും അടങ്ങിയ കിവിയിൽ പ്രോട്ടീനുമുണ്ട്. ഒരു കപ്പ് കിവിയിൽ രണ്ട് ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്
വിറ്റാമിൻ സിയുടെ കലവറായ ഓറഞ്ചിൽ പ്രോട്ടീനുമടങ്ങിയിട്ടുണ്ട്. ഒരു മീഡിയം സൈസ് ഓറഞ്ചിൽ 1.2 ഗ്രാം പ്രോട്ടീൻ അടങ്ങിയിരിക്കുന്നു
ആൻ്റി ഓക്സിഡൻ്റുകളും ബീറ്റാ കരോറ്റിനും പൊട്ടാസിയവുമൊക്കെ അടങ്ങിയ ആപ്രിക്കോട്ടിൽ പ്രോട്ടീനുമടങ്ങിയിരിക്കുന്നു. ഒരു കപ്പ് ആപ്രിക്കോട്ടിൽ 2.3 ഗ്രാം പ്രോട്ടീനാണ് അടങ്ങിയിരിക്കുന്നത്.
ഒരു കപ്പ് ബ്ലാക്ക്ബെറിയിൽ രണ്ട് ഗ്രാം പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. ഇത് ദിവസവും കഴിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും