ആയുർവേദത്തിൽ ഇവ അമൃതം... ഔഷധ ഗുണങ്ങളാൽ സമ്പന്നം
നൂറ്റാണ്ടുകൾ പഴക്കമുള്ള ഇന്ത്യൻ വൈദ്യശാസ്ത്രമാണ് ആയുർവേദം.
മഞ്ഞളിന് നിരവധി ഔഷധ ഗുണങ്ങളുണ്ട്. ഇത് രോഗപ്രതിരോധശേഷി വർധിപ്പിക്കാനും ദഹനം മികച്ചതാക്കാനും ചർമ്മത്തിൻറെ ആരോഗ്യം വർധിപ്പിക്കാനും സഹായിക്കുന്നു.
ജലദോഷം, പനി തുടങ്ങിയ രോഗങ്ങൾ ചെറുക്കാൻ ഇഞ്ചി മികച്ചതാണ്. ഇത് രോഗപ്രതിരോധശേഷി വർധിപ്പിക്കാനും സഹായിക്കുന്നു.
ആൻറി ഓക്സിഡൻറുകളാൽ സമ്പന്നമായ ഞാവൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു.
രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനും ശ്വസനസംബന്ധമായ പ്രശ്നങ്ങൾക്കും തുളസി മികച്ചതാണ്.
പ്രകൃതിദത്ത മധുരമായ തേൻ രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നു.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.